കാക്കിക്കുള്ളിലെ കലാകാരന്‍ സിബി തോമസ് ഇനി ഡിവൈഎസ്പി; സ്ഥാനക്കയറ്റം!

കാസര്‍കോട്: മലയാള സിനിമയിലെ നടനും തിരക്കഥാകൃത്തും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് സ്ഥാനകയറ്റം. വയനാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ആയാണ് നിലവില്‍ ഇന്‍സ്‌പെക്ടറായ സിബി തോമസിന് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.

കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു. സിബി തോമസ് ഉദ്യോഗസ്ഥ ജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പോലീസ് ഉദ്യോഗസ്ഥനാണ്. 2014, 2019, 2022 വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും നേടിയിട്ടുണ്ട്.

പഠനകാലത്ത് യൂണിവേഴ്‌സിറ്റി തല മത്സരങ്ങളില്‍ നാടകത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് അഭിനയ ലോകത്ത് കഴിവ് തെളിയിച്ചത്. പിന്നീട് കൂടുതല്‍ കാലം ആ രംഗത്ത് തുടരാനായില്ല. ജോലിയും തിരക്കുകളുംവിര്‍ധിച്ചെങ്കിലും പിന്നീട് ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് സിബി അഭിനയ രംഗത്തേക്ക് വീണ്ടും എത്തിയത്.

ALSO READ- ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി? അഡ്വ. സൈബി ജോസ് വാങ്ങിയത് ലക്ഷങ്ങള്‍; പീഡനക്കേസ് പ്രതിയായ സിനിമാ നിര്‍മാതാവ് നല്‍കിയത് 25 ലക്ഷം

കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ അദ്ദേഹം തിരക്കഥാകൃത്തുമായി മാറി. സൂര്യ നായകനായ ജയ് ഭീമിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.

Exit mobile version