വിദ്യാർത്ഥികൾ കയറാതിരിക്കാൻ സ്വകാര്യ ബസിന്റെ ധൃതി; സ്ത്രീ ബസിനടിയിലേക്ക് തെറിച്ചുവീണു! ജീവന് രക്ഷകരായത് വിദ്യാർത്ഥികളും

കോഴിക്കോട്: ബസിൽ കയറുന്നതിനിടെ താഴേയ്ക്ക് വീണ യുവതിയ്ക്ക് അത്ഭുത രക്ഷ. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ബസ് കാത്തുനിന്ന വിദ്യാർഥികളെ കയറ്റാതിരിക്കാൻ ആളുകൾ കയറിക്കഴിയുംമുൻപ് മുമ്പ് ബസ് ധൃതിപിടിച്ച് മുന്നോട്ടെടുത്തതാണ് അപകടത്തിലേക്ക് നയിച്ചത്.

കുറ്റിക്കാട്ടൂരിലെ സ്‌കൂളിൽ പിടിഎ മീറ്റിങ് കഴിഞ്ഞ് മടങ്ങിയ രക്ഷിതാവാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് നിന്ന് മാവൂരിലേക്ക് പോകുന്ന എക്‌സ്‌പോഡ് എന്ന ബസാണ് അപകടമുണ്ടാക്കിയത്. കയറുന്നതിനു മുമ്പേ ബസ് എടുത്തപ്പോൾ കൈ തെറ്റി യുവതി ബസിനടിയിലേയ്ക്ക് വീഴുകയായിരുന്നു.

സമീപത്തുള്ള കുട്ടികളടക്കം നിലവിളിച്ചതോടെ ബസ് ബ്രേക്കിട്ടു. പിൻചക്രം സ്ത്രീയുടെ ദേഹത്ത് തട്ടുന്നതിന് തൊട്ടുമുമ്പ് തന്നെ ബസ് നിന്നതാണ് വലിയൊരു അപകടം ഒഴിഞ്ഞുമാറിയത്. അതേസമയം, പരാതി ലഭിക്കാത്തതിനാൽ പോലീസ് നടപടിയൊന്നും എടുത്തിട്ടില്ലെന്നാണ് വിവരം. മോട്ടോർ വാഹന വകുപ്പ് ദൃശ്യങ്ങൾ പരിശോധിച്ച് പ്രാഥമിക അന്വേഷണം നടത്തി വരികയാണ്.

Exit mobile version