മത്സരയോട്ടം അവസാനിപ്പിക്കാതെ സ്വകാര്യ ബസുകൾ; നിർത്തിയിട്ട ബസിനെ മറികടക്കവെ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചു! വിദ്യാർത്ഥിനിക്ക് അതിദാരുണ മരണം

കോട്ടയം: ഏറ്റുമാനൂരിൽ സ്വകാര്യ ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മണിമല മുക്കട ആലേംകവല കൊച്ചു കാലായിൽ സനില മനോഹരൻ (19) ആണ് മരിച്ചത്. മനോഹരൻ – പൊന്നമ്മ ദമ്പതികളുടെ മകളാണ് സനില. സനിലയുടെ പിതൃസഹോദര പുത്രൻ കൂത്താട്ടുകുളം കാക്കൂർ സ്വദേശി രാജരത്‌നം (22) ഓടിച്ച സ്‌കൂട്ടറിന്റെ പിന്നിൽ സഞ്ചരിക്കുകയായിരുന്നു സനില.

റോക്കി ഭായിയെ അനുകരിച്ച് പുകച്ച് തള്ളിയത് 1 പാക്കറ്റ് സിഗരറ്റ്, ചുമയും തൊണ്ടവേദനയും അസഹനീയം : 15കാരന്‍ ആശുപത്രിയില്‍

ഇടിയുടെ ആഘാതത്തിൽ സനില ബസിന്റെ അടിയിലേയ്ക്ക് വീണാണ് ദാരുണമായി മരിച്ചത്. കൂത്താട്ടുകുളത്തു നിന്നു കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ദാരുണ അപകടം നടന്നത്. ഇന്നലെ രാവിലെ പത്തിനു തവളക്കുഴി ജംഗ്ഷനിലാണ് അപകടം നടന്നത്.

എറണാകുളം കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപെട്ടത്. തവളക്കുഴി ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന മറ്റൊരു സ്വകാര്യ ബസിനെ മറികടന്നെത്തുമ്പോഴായിരുന്നു ബസ് സ്‌കൂട്ടറിൽ ഇടിച്ചത്.

ഏറെ ആഗ്രഹിച്ച സെക്കൻഹാൻഡ് കാർ വാങ്ങാൻ പോയി; വെളുപ്പിന് ട്രെയിനിൽ കൊച്ചിയിലേയ്ക്ക്, മടക്കം സ്വപ്‌നം കണ്ട കാറിൽ, ആ യാത്ര അവസാനത്തേതും! തീരാനോവായി ശരത്തും നിജീഷും

അപകടത്തിൽ പരിക്കേറ്റ രാജരത്‌നത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിസിഎം കോളജിൽ രണ്ടാം വർഷ ബിഎ വിദ്യാർഥിനിയാണ് സനില. സഹോദരൻ : സജിത്ത് മനോഹരൻ. ബസിന്റെ അമിതവേഗം മൂലമാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു.

Exit mobile version