ശബരിമലയില്‍ ആചാര ലംഘനം… നാളെ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ഹര്‍ത്താല്‍

തിരുവനന്തപുരം: സ്ത്രീകള്‍ പ്രവേശിച്ചതോടെ ശബരിമലയില്‍ ആചാര ലംഘനം നടന്നു. ആരോപണം ഉന്നയിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നാളെ ജനകീയ ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തു.

ഇന്ന് പുലര്‍ച്ചെ 3.30ക്കാണ് കനകദുര്‍ഗ്ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പോലീസ് സംരക്ഷണയിലായിരുന്നു ദര്‍ശനം. യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി ഇന്റലിജന്‍സും, മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെ ശബരിമല കര്‍മ്മ സമിതിയും നാമജപ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Exit mobile version