കാസര്‍കോട് സ്‌കൂള്‍ ബസില്‍ ബൈക്കിടിച്ച് അപകടം; രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണ മരണം

മഞ്ചേശ്വരം: കാസര്‍കോട് സ്‌കൂള്‍ ബസില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണമരണം. മഞ്ചേശ്വരം മിയപദവിയില്‍ വെച്ച് രാവിലെ ഏഴരയോടെയായിരുന്നു അപകടം.

മിയപദവി സ്വദേശികളായ അബി, പ്രതീഷ് എന്നിവരാണ് മരിച്ചത്. രാവിലെ കുട്ടികളെ വീടുകളില്‍ നിന്നും എടുക്കുന്നതിനായി പുറപ്പെട്ട സ്വകാര്യ സ്‌കൂള്‍ ബസിലേക്ക് പ്രതീഷും അബിയും സഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്ന് പേരാണ് ബൈക്കില്‍ സഞ്ചരിച്ചിരുന്നത്.

ALSO READ- ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലറേറ്ററില്‍; നിയന്ത്രണം വിട്ട കാര്‍, മതില്‍ തകര്‍ത്ത് നീന്തല്‍കുളത്തില്‍ വീണു; യാത്രക്കാരെ രക്ഷപ്പെടുത്തി സ്‌കൂള്‍ ജീവനക്കാര്‍

ഒരു വിദ്യാര്‍ത്ഥി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരു വിദ്യാര്‍ത്ഥി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ നിലവില്‍ മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

Exit mobile version