‘പഴയ ഇടങ്ങള്‍ മാത്രം പോരല്ലോ, പുതിയയിടങ്ങള്‍ കൂടി വരട്ടെ’: ഗീവര്‍ഗീസ് കൂറിലോസ്

കൊച്ചി: സ്‌കൂള്‍ കലോത്സവങ്ങളില്‍ ഇനി മുതല്‍ ഭക്ഷണം പാകം ചെയ്യാന്‍ താനുണ്ടാകില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി അറിയിച്ചതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച തകര്‍ക്കുകയാണ്. വിഷയത്തില്‍ യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസിന്റെ പ്രതികരണവും ശ്രദ്ധേയമായിരി

‘പഴയ ഇടങ്ങള്‍ മാത്രം പോരല്ലോ, എല്ലാ ‘ഇടത്തും’ പുതിയയിടങ്ങള്‍ കൂടി വരട്ടെ…’ എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

16 വര്‍ഷമായി പാചക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് പഴയിടം മോഹനന്‍ നമ്പൂതിരി. സ്‌കൂള്‍ കലോത്സവത്തില്‍ നോണ്‍ വെജ് വിളമ്പാത്തതും സ്ഥിരമായി പഴയിടം മോഹനന്‍ നമ്പൂതിരി തന്നെ പാചകക്കാരനാകുന്നതുമായിരുന്നു കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയിലെ ചൂടേറിയ ചര്‍ച്ച.

പഴയിടത്തിന്റെ ജാതി മൂലമാണ് ഈ പ്രിവിലേജ് ലഭിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം, മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ കലോത്സവത്തില്‍ വെജ് മാത്രം വിളമ്പുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. വിവാദങ്ങളെത്തുടര്‍ന്ന് അടുത്ത കലോത്സവം മുതല്‍ ഭക്ഷണം വിളമ്പാന്‍ താനുണ്ടാവില്ലെന്ന് പഴയിടം പ്രതികരിച്ചിരുന്നു.

അനാവശ്യമായി ജാതീയതയുടെയും വര്‍ഗീയതയുടെയും വിത്തുകള്‍ വാരിയെറിഞ്ഞ സാഹചര്യത്തില്‍ ഇനി മുതല്‍ കലോത്സവ വേദികളെ നിയന്ത്രിക്കുന്നത് ഭയമുള്ള കാര്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fgeevarghese.coorilos%2Fposts%2Fpfbid02p51BYZZZMPMZoQcCUKesbqArBAwGG7FPxQmSm3vSDFJn6WQRLTCxtnfwjY9yae2tl&show_text=true&width=500″ width=”500″ height=”169″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”>

Exit mobile version