വീട്ടിലെ അടച്ചിട്ട മുറിയിൽ യുവതി മരിച്ച നിലയിൽ; വായിൽ പ്ലാസ്റ്റർ, മൂക്കിൽ ക്ലിപ്പ്! മരണം ശ്വാസം മുട്ടി

തിരുവനന്തപുരം: വീടിനുള്ളിലെ അടച്ചിട്ട മുറിയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറുടെ 20കാരിയായ മകൾ സാന്ദ്രയെയാണ് ചലനമറ്റ നിലയിൽ കണ്ടെത്തിയത്. പട്ടത്ത് ആണ് സംഭവം. വായിൽ പ്ലാസ്റ്റർ കൊണ്ട് മൂടിയ നിലയിലും മുക്കിൽ ക്ലിപ്പിട്ട നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ശ്വാസം മുട്ടിയാണ് മരിച്ചത് പോലീസിന്റെ പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ അടച്ചിരിക്കുന്ന സ്വഭാമുള്ളയാളാണ് സാന്ദ്ര. കഴിഞ്ഞ ദിവസം പകലും സാന്ദ്ര മുറിക്കുള്ളിലായിരുന്നു ഈ സമയം അച്ഛനും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈകുന്നേരം അമ്മ ജോലി കഴിഞ്ഞുവന്ന് വിളിച്ചപ്പോൾ വാതിൽ തുറന്നില്ല.

പിന്നീട് ഏഴ് മണി കഴിഞ്ഞാണ് ഈ മുറിയുടെ വാതിൽ തുറന്ന് പരിശോധിച്ചത്. പെൺകുട്ടി ഇപ്പോൾ പഠനത്തിന് പോകുന്നില്ല എന്നാണ് പോലീസ് പറയുന്നത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Exit mobile version