ചരിത്ര മുഹൂര്‍ത്തം! യുവതികള്‍ ദര്‍ശനം നടത്തി; വാര്‍ത്ത സ്ഥിരീകരിച്ച് പോലീസ്

തുടര്‍ന്ന് ദര്‍ശനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തന്ത്രി തീരുമാനം എടുക്കുമെന്ന് പന്തളം കൊട്ടാരം വ്യക്തമാക്കി

തിരുവനന്തപുരം: യുവതികള്‍ ശബരിമലയില്‍ എത്തി എന്ന വാര്‍ത്ത സ്ഥിരീകരിച്ച് പോലീസ്. കൊയിലാണ്ടി സ്വദേശി കനകദുര്‍ഗ, പെരിന്തല്‍മണ്ണ സ്വദേശി ബിന്ദു എന്നിവര്‍ ദര്‍ശനം നടത്തിയെന്ന് പോലീസ് സ്ഥിരീകരിച്ചതായി ഒരു പ്രമുഖമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ബിന്ദുവും കനകദുര്‍ഗയും ആവശ്യപ്പെട്ടതനുസരിച്ചാണ് ദര്‍ശനത്തിന് സുരക്ഷ ഒരുക്കിയതെന്നും പോലീസ് വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെ 3.45 ന് ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ദര്‍ശനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തന്ത്രി തീരുമാനം എടുക്കുമെന്ന് പന്തളം കൊട്ടാരം വ്യക്തമാക്കി.

Exit mobile version