മദ്യ ലഹരിയില്‍ വീട്ടിലെത്തിയ അച്ഛനെ മകന്‍ തലക്കടിച്ച് അബോധാവസ്ഥയിലാക്കി; അറസ്റ്റ്, സംഭവം ആലപ്പുഴയില്‍

ഇലിപ്പിക്കുളം ശാസ്താന്റെ നട ഭാഗത്ത് കുറ്റിയിലയ്യത് പടീറ്റതില്‍ വീട്ടില്‍ രാജന്‍ പിള്ളയെ (62) ആക്രമിച്ച കേസിലാണ് മകന്‍ മഹേഷ് (36), ബന്ധു കണ്ണനാകുഴി അമ്പാടിയില്‍ ഹരികുമാര്‍ (52) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

arrested

ആലപ്പുഴ: അച്ഛന്‍ മദ്യപിച്ച് വീട്ടിലെത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മകനും കൂട്ടാളിയും ചേര്‍ന്ന് പിതാവിനെ തലക്കടിച്ച് അബോധാവസ്ഥയിലാക്കി. സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി. ഡിസംബര്‍ മൂന്നിനായിരുന്നു സംഭവം.

also read: ആദ്യം ആര് ഫോട്ടോ എടുക്കും..! വരന്റേയും വധുവിന്റേയും വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്, വരന്റെ അമ്മാവനും സഹോദരിക്കും പരിക്ക്

ഇലിപ്പിക്കുളം ശാസ്താന്റെ നട ഭാഗത്ത് കുറ്റിയിലയ്യത് പടീറ്റതില്‍ വീട്ടില്‍ രാജന്‍ പിള്ളയെ (62) ആക്രമിച്ച കേസിലാണ് മകന്‍ മഹേഷ് (36), ബന്ധു കണ്ണനാകുഴി അമ്പാടിയില്‍ ഹരികുമാര്‍ (52) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. രാജന്‍ പിള്ള മദ്യ ലഹരിയില്‍ വീട്ടില്‍ വന്നതിനെ മകന്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിനിടയാക്കിയത്.

തുടര്‍ന്ന് തലയ്ക്ക് അടിയേറ്റ രാജന്‍ പിള്ള അബോധാവസ്ഥയിലായി. ഇദ്ദേഹത്തിന്റെ ഭാര്യ രാധമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സിഐ ശ്രീജിത്ത്, എസ്‌ഐമാരായ നിതീഷ്, മധു, അന്‍വര്‍ സാദത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുനില്‍, പ്രപഞ്ച ലാല്‍, ഷൈബു, ഷിബു, മഹേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Exit mobile version