ക്രിക്കറ്റ് പരിശീലനത്തിനിടെ വീണ് കൈ ഒടിഞ്ഞു; തോറ്റുകൊടുത്തില്ല, ഒടിഞ്ഞ കൈയ്യുമായി ഓടി, 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടി വിശാല്‍

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ച് എത്തിയതായിരുന്നു വിശാല്‍. ക്രിക്കറ്റ് പരിശീലനത്തിനിടെ വീണാണ് വലതു കൈ ഒടിഞ്ഞത്.

കലവൂര്‍: ക്രിക്കറ്റ് പരിശീലനത്തിനിടെ വീണ് പരിക്കേറ്റ കൈയ്യുമായി ഓടി, 400 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണ്ണം നേടി വിശാല്‍. കലവൂരില്‍ നടക്കുന്ന ജില്ലാ കേരളോത്സവത്തിലാണ് 400 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഒടിഞ്ഞ കൈയ്യുമായി ഓടി തുറവൂര്‍ നെടുമ്പള്ളില്‍ വീട്ടില്‍ വിശാല്‍ ഒന്നാം സ്ഥാനം നേടിയത്.

also read: സുഹൃത്തുക്കള്‍ക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; യുവാവ് അറസ്റ്റില്‍

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ച് എത്തിയതായിരുന്നു വിശാല്‍. ക്രിക്കറ്റ് പരിശീലനത്തിനിടെ വീണാണ് വലതു കൈ ഒടിഞ്ഞത്. 100 മീറ്റര്‍ ഓട്ടത്തില്‍ മൂന്നാം സ്ഥാനം നേടിയ വിശാല്‍ 400 മീറ്റര്‍ റിലേയിലും പങ്കെടുത്തു.

ചേര്‍ത്തല എന്‍എസ്എസ് കോളജിലെ ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് വിശാല്‍. സ്‌കൂള്‍ തലം മുതല്‍ വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കായികാധ്യാപകന്‍ തിലകന്റെ കീഴിലാണ് പരിശീലനം.

Exit mobile version