സുഹൃത്തുക്കള്‍ക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; യുവാവ് അറസ്റ്റില്‍

വീണ്ടും സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് പറഞ്ഞ് ഭര്‍ത്താവ് നിര്‍ബന്ധിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി.

ബംഗളൂര്‍: സുഹൃത്തുക്കള്‍ക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭാര്യയെ നിര്‍ബന്ധിച്ച യുവാവ് അറസ്റ്റില്‍. മുപ്പത്തിയഞ്ചുകാരനായ ടെക്കി യുവാവാണ് പിടിയിലായത്. സോഫ്റ്റ്വെയര്‍ എഞ്ചിനിയറായ മുപ്പത്തിനാലുകാരിയാണ് ഐടി ജീവനക്കാരനായ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്.

also read: ഇരകളാവാന്‍ മലയാളികള്‍ മാത്രം ബാക്കി..! തമിഴ്‌നാടും കര്‍ണാടകയും ഉള്‍പ്പെടെ തെക്കേ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും ഓണ്‍ലൈന്‍ റമ്മി നിരോധിച്ചു

ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അയാളുടെ രണ്ട് സുഹൃത്തുക്കളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ അയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. വീണ്ടും സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് പറഞ്ഞ് ഭര്‍ത്താവ് നിര്‍ബന്ധിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി.

ലഹരിക്കടിമയായ ഭര്‍ത്താവ് വീട്ടില്‍ രണ്ട് കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ നിന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Exit mobile version