ഗുരുവായൂരില്‍ അന്നദാനത്തിനായി 1.50 കോടി രൂപ സംഭാവന നല്‍കി മുകേഷ് അംബാനി

ഗുരുവായൂര്‍: ഏകാദശി ദിവസത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അന്നദാനത്തിനായി 1.50 കോടി രൂപ സംഭാവന നല്‍കി മുകേഷ് അംബാനി.

ക്ഷേത്രത്തില്‍ ഏകാദശി 2 ദിവസത്തെ വഴിപാട് ഇനത്തിലെ വരുമാനം 2.95 കോടി രൂപയാണ്. പതിനായിരങ്ങളാണ് ഏകാദശി നാളില്‍ കണ്ണനെ കണ്ട് തൊഴാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത്.

also read: നീങ്ങി തുടങ്ങിയ വണ്ടിയിൽ നിന്നും കൈക്കുഞ്ഞുമായി ചാടിയിറങ്ങി; പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കുമിടയിൽപ്പെട്ടു, യുവതിക്കും കുഞ്ഞിനും പുനർജന്മം

പതിവില്ലാത്ത തിരക്കായിരുന്നു ഇത്തവണ. ഇത്തവണ ക്യൂ നില്‍ക്കാതെ ദര്‍ശനം നടത്താനുള്ള നെയ് വിളക്ക് വഴിപാടില്‍ നിന്നാണ് വരുമാനം കൂടുതല്‍.

also read: അണ്ടര്‍ 19 വനിത ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച് മലപ്പുറം സ്വദേശിനി നജിലയും; അഭിമാനത്തോടെ നാട്

ക്ഷേത്രത്തില്‍ 2 ദിവസങ്ങളിലായി 5846 പേര്‍ നെയ് വിളക്ക് ദര്‍ശനം നടത്തി. ഈ ഇനത്തില്‍ 57.88 ലക്ഷം രൂപ ലഭിച്ചു. വഴിപാടിന് പുറമേയാണ് ഭണ്ഡാരവരവ്.

Exit mobile version