ചരിത്ര നേട്ടം; രാജ്യാന്തര ട്വന്റി-20യില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി തൃശൂര്‍ സ്വദേശി

ജോലിയുടെ ഭാഗമായിയാണ് 2015ല്‍ വിനോ ബോട്സ്വാനയില്‍ എത്തിയത്. പ്രാദേശിക ടൂര്‍ണമെന്റുകളില്‍ തിളങ്ങിയതോടെ താരം 2019ല്‍ ദേശീയ ടീമിന്റെ ഭാഗമാകുകയായിരുന്നു.

cricket

കിഗാലി സിറ്റി: രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി തൃശൂര്‍ മണ്ണുത്തി സ്വദേശി വിനോ പി ബാലകൃഷ്ണന്‍. സെയ്ന്റ് ഹെലേനയ്ക്കെതിരെ നടന്ന ലോകകപ്പിനുള്ള ആഫ്രിക്കന്‍ മേഖലാ യോഗ്യതാ റൗണ്ട് മത്സരത്തില്‍ ബോട്സ്വാനയ്ക്ക് വേണ്ടിയാണ് വിനോ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

70 പന്തുകളില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതമായിരുന്നു താരത്തിന്റെ ചരിത്ര സെഞ്ചുറി. വിനോവിന്റെ മികവില്‍ മത്സരത്തില്‍ ബോട്സ്വാന വിജയം കണ്ടു. ജോലിയുടെ ഭാഗമായിയാണ് 2015ല്‍ വിനോ ബോട്സ്വാനയില്‍ എത്തിയത്. പ്രാദേശിക ടൂര്‍ണമെന്റുകളില്‍ തിളങ്ങിയതോടെ താരം 2019ല്‍ ദേശീയ ടീമിന്റെ ഭാഗമാകുകയായിരുന്നു.

also read: ആറു കോടി രൂപ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച അക്രമിയെ ധീരതയോടെ നേരിട്ട് പിടികൂടി ഇന്ത്യന്‍ പ്രവാസി യുവാവ്; ആദരിച്ച് ദുബായ് പോലീസ്

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിന മത്സരം ഉപേക്ഷിച്ചു. തുടര്‍ച്ചയായി രണ്ടാമതും മഴ പെയ്തതോടെയാണ് മത്സരം ഉപേക്ഷിച്ചത്. മത്സരം 4.5 ഓവറായപ്പോഴാണ് ആദ്യം മഴയെത്തിയത്. ഈ സമയം വിക്കറ്റ് നഷ്ടമില്ലാതെ 22 റണ്‍സായിരുന്നു ഇന്ത്യയുടെ സ്‌കോര്‍. പിന്നീട് ഒന്നര മണിക്കൂറിന് ശേഷം കളി വീണ്ടും ആരംഭിച്ചു. 29 ഓവറാക്കി ചുരുക്കിയാണ് മത്സരം ആരംഭിച്ചത്.

എന്നാല്‍, 12.5 ഓവറായപ്പോള്‍ വീണ്ടും മഴയെത്തി. കനത്ത മഴയായതോടെ മത്സരം ഉപേക്ഷിച്ചതായി മാച്ച് റഫറി അറിയിച്ചു. 12.5 ഓവറില്‍ ഒന്നിന് 89 എന്ന നിലയിലായിരുന്നു ഇന്ത്യ. 45 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 34 റണ്‍സുമായി സൂര്യകുമാര്‍ യാദവുമായിരുന്നു ക്രീസില്‍. മൂന്ന് റണ്‍സെടുത്ത ക്യാപ്റ്റര്‍ ശിഖര്‍ ധവാനാണ് പുറത്തായത്. പരമ്പരയില്‍ ആദ്യമത്സരം ജയിച്ച കീവീസ് മുന്നിലാണ്.

Exit mobile version