സുരക്ഷ ശക്തമാക്കി ; പമ്പയിലേക്കും നിലയ്ക്കലിലേക്കും കൂടുതല്‍ പോലീസ്

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഇതിന്റെ ഭാഗമായി പമ്പയിലേക്ക് കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ തിരിച്ചു.

ഇവിടേക്ക് ഉടന്‍തന്നെ ഐജിമാരായ വിജയ് സാക്കറെയും എസ് ശ്രീജിത്തും എത്തും. സന്നിധാനത്ത് 210 പോലീസുകാര്‍ സുരക്ഷയ്ക്കായി എത്തിയിട്ടുണ്ട്.

അതേസമയം പ്രതിഷേധക്കാര്‍ ഇരുമുടിക്കെട്ടുമായി എത്തിയിട്ടുണ്ടെന്നും കാനന പാതയില്‍ സ്ത്രീകളെ തടയുകാണ് ഇവരുടെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു.

Exit mobile version