തനിക്ക് അറിയുക പോലുമില്ലാത്ത ഒരാൾക്ക് പഠിക്കാനും കളിക്കാനും വേണ്ടി സമ്മാനം നൽകാനുള്ള ഈ കൊച്ചു മനസ്സ് അത്ഭുതപ്പെടുത്തി; 3-ാം ക്ലാസുകാരൻ നിഥിന്റെ നന്മയെ കുറിച്ച് കളക്ടറുടെ കുറിപ്പ്

Krishna Teja | Bignewslive

കണ്ണൂരിൽ കാറിൽ ചാരി നിന്നതിന്റെ പേരിൽ ഉടമയുടെ പക്കൽ നിന്നും മർദ്ദനമേറ്റ ഗണേഷ് എന്ന രാജസ്ഥാൻ സ്വദേശിയായ കുട്ടിക്ക് വേണ്ടി സമ്മാനപ്പൊതി അയച്ച നിഥിൻ എന്ന കുട്ടിയുടെ നന്മയെ കുറിച്ച് ആലപ്പുഴ കളക്ടറുടെ കുറിപ്പ്. നോട്ട്ബുക്കുകൾ, ചോക്ലേറ്റ്, കളിപ്പാട്ടങ്ങൾ, പേന, ക്രയോൺസ് എന്നിവയാണ് കുട്ടി അയച്ച സമ്മാനപ്പൊതിയിൽ ഉണ്ടായിരുന്നത്. ഈ പൊതി കൃഷ്ണ തേജ തന്റെ സുഹൃത്തുക്കൾ വഴി ഗണേശിന് എത്തിക്കുകയും ചെയ്തു.

സര്‍ക്കാര്‍ കൈത്താങ്ങായി; പൊന്നാനിയിലെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നും ആദ്യത്തെ ഡോക്ടറായി സുല്‍ഫത്ത്

രാജസ്ഥാനിൽ നിന്നുള്ള വഴിവാണിഭക്കാരായ കുടുംബത്തിലെ അംഗമാണ് ഈ ആറ് വയസ്സുകാരനായ ഗണേഷ്. കുട്ടിയെ മർദിക്കുന്ന സി.സി.ടി.വി. രംഗങ്ങൾ പുറത്ത് വന്നതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്. സംഭവത്തിൽ, കുട്ടിയെ ആക്രമിച്ച ഷിഷാദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. റിമാന്റിൽ തുടരുകയാണ്. വൈക്കം നേരേകടവ് ഗവൺമെന്റ് എൽ.പി. സ്‌കൂളിലെ മുന്നാം ക്ലാസ് വിദ്യാർത്ഥി നിഥിൻ മനോജ് ഗണേശിന് സമ്മാനപ്പൊതികൾ അയച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

കഴിഞ്ഞ ആഴ്ച വളരെ തിരക്കുള്ള ദിവസങ്ങൾ ആയിരുന്നു. ഒരു ദിവസം ഓഫീസിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഒരു കൊറിയർ ലഭിക്കുന്നത്. കൊറിയർ തുറന്ന് നോക്കിയ ഞാൻ വളരെ ആശ്ചര്യപ്പെട്ടു. നോട്ട്ബുക്കുകൾ, ചോക്ലേറ്റ്, കളിപ്പാട്ടങ്ങൾ, പേന, ക്രയോൺസ്, തുടങ്ങിയവയാണ് അതിൽ ഉണ്ടായിരുന്നത്. എന്തുകൊണ്ടാണിത് എനിക്ക് അയച്ചതെന്ന് ഓർത്ത് ഞാൻ അത്ഭുതപ്പെട്ടു. എന്നാൽ ഇതിൻറെ ഒപ്പമുണ്ടായിരുന്ന കത്ത് വായിച്ചപ്പോഴാണ് എനിക്ക് കാര്യങ്ങൾ മനസ്സിലായത്.

കണ്ണൂരിൽ ഈ അടുത്ത് അതിക്രമത്തിന് ഇരയായ ഗണേഷ് എന്ന മോന് നൽകാനായി വൈക്കം നേരേകടവ് ഗവൺമെന്റ് എൽ.പി. സ്‌കൂളിലെ മുന്നാം ക്ലാസ് വിദ്യാർത്ഥി നിഥിൻ മനോജാണ് ഗണേഷിൻറെ വിലാസം അറിയാത്തതിനാൽ ഈ സമ്മാനപ്പൊതി ഗണേഷിന് നൽകാനുള്ള ഉത്തരവാദിത്വത്തോടെ എന്നെ ഏൽപിച്ചത്. എന്റെ സുഹൃത്തുകൾ വഴി കഴിഞ്ഞ ദിവസം ഈ സമ്മാനപ്പൊതി കൃത്യമായി ഗണേഷിന്റെ അമ്മയെ ഏൽപ്പിച്ചിട്ടുണ്ട്.

തനിക്ക് അറിയുക പോലുമില്ലാത്ത ഒരാൾക്ക് പഠിക്കാനും കളിക്കാനും വേണ്ടി സമ്മാനം നൽകാനുള്ള ഈ കൊച്ചു മനസ്സ് എന്നെയും കളക്ടറേറ്റിലെ എല്ലാ ജീവനക്കാരെയും ഒരേപോലെ അത്ഭുതപ്പെടുത്തി.
നിഥിൻ മോൻ നമുക്ക് എല്ലാവർക്കും ഒരു മാതൃകയാണ്. ഈ മോന്റെ മനസ്സിനെ അഭിനന്ദിക്കാതിരിക്കാനാവില്ല. ഈ മോനെ ചെറിയ പ്രായത്തിൽ തന്നെ ഇത്തരം സമൂഹിക പ്രതിബദ്ധത പഠിപ്പിച്ച മാതാപിതാക്കളും അധ്യാപകരും പ്രത്യേക അഭിനന്ദനം അർഹികുന്നു.
എന്റെ എല്ലാ കുഞ്ഞ് മക്കളും ഇത്തരത്തിൽ നല്ല മക്കളായി വളരണം കേട്ടോ..
ഒരുപാട് സ്‌നേഹത്തോടെ,

Exit mobile version