സര്‍ക്കാര്‍ കൈത്താങ്ങായി; പൊന്നാനിയിലെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നും ആദ്യത്തെ ഡോക്ടറായി സുല്‍ഫത്ത്

പൊന്നാനി: പൊന്നാനിയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നുള്ള ആദ്യത്തെ ഡോക്ടറായിരിക്കുകയാണ് സുല്‍ഫത്ത്. അഭിമാനകമായ നേട്ടം സ്വന്തമാക്കിയത് ധീരമായ പോരാട്ടത്തിന് ഒടുവിലാണ്. സുല്‍ഫത്തിന്റെ പഠനത്തോടുള്ള ആവേശം തന്നെപ്പോലുള്ള നിര്‍ധന കുടുംബത്തിലെ കുട്ടികള്‍ക്കും പഠനത്തിന് വഴിയൊരുക്കാന്‍ സഹായകരമയാിരുന്നു.

അഞ്ചുവര്‍ഷംമുന്‍പ് എംബിബിഎസ് ഫീസിളവ് സംബന്ധിച്ച നിര്‍ണായകമായ തീരുമാനത്തിന് കാരണമായത് സുല്‍ഫത്തിന്റെ നീക്കമായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കയാണ്. പൊന്നാനി ഏഴുകുടിക്കല്‍ ലത്തീഫിന്റെയും ലൈലയുടെയും മകളാണ് സുല്‍ഫത്ത്.

മെഡിക്കല്‍ എന്‍ട്രന്‍സ് കടമ്പ കടന്ന് സുല്‍ഫത്ത് 2017-ലാണ് മെഡിക്കല്‍ സീറ്റ് നേടിയത്. എന്നാല്‍ സുല്‍ഫത്തിന്പ്രവേശനം ലഭിച്ചത് സ്വാശ്രയ കോളേജായ കൊല്ലത്തെ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു. മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ചെങ്കിലും 11 ലക്ഷം രൂപ വാര്‍ഷികഫീസ് വിലങ്ങായി.

ഇതോടെ മുന്‍ സ്പീക്കറും അന്നത്തെ പൊന്നാനി എംഎല്‍എയുമായ പി ശ്രീരാമകൃഷ്ണനെ കുടുംബം സമീപിച്ചു. മുഖ്യമന്ത്രിയുമായും ആരോഗ്യവകുപ്പ്, ഫിഷറീസ് മന്ത്രിമാരുമായും സ്പീക്കര്‍ നടത്തിയ ചര്‍ച്ചയിലാണ് ആ തീരുമാനം പിറന്നത്. സുല്‍ഫത്തിനെ പോലുള്ള നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് താങ്ങാവുകയായിരുന്നു.

ALSO READ- വളര്‍ത്തുനായയുടെ ആക്രമണത്തിനിരയായ സ്ത്രീയ്ക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം: 11 ഇനം നായകളെ പൂര്‍ണമായും നിരോധിക്കാനും ഉത്തരവ്

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സ്വാശ്രയ കോളേജിലെ ഫീസ് ഫിഷറീസ് വകുപ്പിന് അടയ്ക്കാന്‍ കഴിയുമോ എന്നു വകുപ്പ് സെക്രട്ടറിമാരോട് ആലോചിക്കാന്‍ മന്ത്രിമാര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പട്ടികജാതി-വര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് അതത് വകുപ്പുകള്‍ നല്‍കുന്ന പഠനാനുകൂല്യം മത്സ്യത്തൊഴിലാളി മേഖലയിലെ കുട്ടികള്‍ക്ക് ഫിഷറീസ് വകുപ്പുവഴി ലഭ്യമാക്കാം എന്ന ഉത്തരവിറക്കി.

ALSO READ- കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയില്ല; രാജി ആരേയും അറിയിച്ചിട്ടില്ലെന്ന് കെ സുധാകരന്‍

സുല്‍ഫത്ത് അടയ്ക്കേണ്ട ഫീസ് ഫിഷറീസ് വകുപ്പില്‍നിന്ന് കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിന്റെ അക്കൗണ്ടിലേക്കെത്തി. ഇപ്പോള്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് സുല്‍ഫത്ത്. ഹൗസ് സര്‍ജന്‍സികൂടി പൂര്‍ത്തിയാക്കിയശേഷം പിജിക്കു ചേര്‍ന്ന് കാര്‍ഡിയോളജിസ്റ്റാകണമെന്നാണ് സുല്‍ഫത്തിന്റെ ആഗ്രഹം.

Exit mobile version