വര്‍ധിപ്പിക്കുക ഏഴു മുതല്‍ എട്ടു രൂപ വരെ, കേരളത്തില്‍ വീണ്ടും മില്‍മ പാലിന്റെ വില ഉയരും

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മില്‍മ പാലിന്റെ വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മില്‍മ നിയോഗിച്ച സമിതി പാല്‍ ലിറ്ററിന് ഏഴു മുതല്‍ എട്ടുവരെ കൂട്ടണമെന്ന ആവശ്യവുമായി ഇടക്കാല റിപ്പോര്‍ട്ട് നല്‍കി.

കര്‍ഷകര്‍ ലിറ്ററിന് ഏഴു മുതല്‍ എട്ടു രൂപ വരെ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്ര രൂപയെങ്കിലും വര്‍ധിപ്പിച്ചാല്‍ മാത്രമേ കമ്മിഷനും മറ്റു ചെലവും കഴിഞ്ഞ് ആറുരൂപയെങ്കിലും കര്‍ഷകന് ലഭിക്കൂകയുള്ളൂ.

also read: ഇംഗ്ലണ്ട് കിരീടം ചൂടി, ‘എവിടെ അഞ്ചുലക്ഷം’: ഒമര്‍ ലുലുവിന്റെ പേജില്‍ കമന്റ്പൂരം

പാല്‍ വിലയില്‍ ലിറ്ററിന് നാലുരൂപ വരെ കഴിഞ്ഞ തവണ വര്‍ധിപ്പിച്ചപ്പോള്‍ കമ്മീഷന്‍ കഴിഞ്ഞ് മൂന്നു രൂപ 66 പൈസ മാത്രമേ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നുള്ളൂ. തങ്ങള്‍ക്ക് ഇതില്‍ യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് കര്‍ഷകര്‍ സമിതിയോട് പരാതി നല്‍കിയിരുന്നു.

also read: സാറേ പാമ്പ് കടിച്ചു; രക്ഷിക്കണം! കരിങ്കുന്നം പോലീസ് സ്‌റ്റേഷനില്‍ അഭയം തേടി യുവാവ്; ഒടുവില്‍ രക്ഷ

സംസ്ഥാനത്ത് പാല്‍വില വര്‍ധന ചര്‍ച്ച ചെയ്യാന്‍ മില്‍മയുടെ അടിയന്തിരയോഗം പാലക്കാട് ചേരും. മൂന്നു യൂണിയനുകളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ എടുക്കുന്ന തീരുമാനം സര്‍ക്കാരിനെ അറിയിക്കും. ശേഷമാകും പുതിയ വിലപ്രഖ്യാപനം.

Exit mobile version