‘മൽഹാറിനെ കൂട്ടി പരിപാടിയ്ക്ക് എത്തണ൦’: ക്ഷണം കൂടിയെന്ന് കളക്ടർ ദിവ്യ എസ് അയ്യർ

പത്തനംതിട്ട:പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അടൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് മകനെയും ഒക്കത്തിരുത്തി പ്രസംഗിച്ചത് വിവാദമായിരിക്കുകയാണ്. ഒരു വിഭാഗം രൂക്ഷമായി വിമർശിക്കുകയു൦ കുറെ പേർ പിന്തുണച്ചു൦ എത്തിയിട്ടുണ്ട്.

ഇപ്പോഴിതാ മറ്റു ചില സംഘടനകൾ കുഞ്ഞുമായിത്തന്നെ പരിപാടിക്ക് വരണമെന്ന് അഭ്യർഥിച്ചിരിക്കുകയാണെന്ന് കളക്ടർ ദിവ്യ എസ് അയ്യർ പറയുന്നു.

”ആ സംഭവത്തിനുശേഷം സാംസ്കാരിക പരിപാടികൾക്ക് ക്ഷണിക്കാനെത്തുന്നവർ, മകൻ മൽഹാറിനെക്കൂടി കൂട്ടണേയെന്ന് അഭ്യർഥിക്കുന്നു. സമൂഹം ചർച്ച ചെയ്യേണ്ട വിഷയമാണിത്.
ഏതു മേഖലയിൽ ജോലിചെയ്യുന്ന അമ്മമാർക്കും കുട്ടികളെ പരിപാലിക്കാൻ സൗകര്യം ചെയ്തുകൊടുക്കണമെന്ന് നിയമത്തിലുണ്ട്. എല്ലാവരുടെയും അഭിപ്രായം മാനിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേത്. കുട്ടികളെ പരിഗണിക്കാതിരിക്കാൻ നമുക്ക് കഴിയില്ലല്ലോ” എന്ന് കളക്ടർ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് കളക്ടറും മകനും അടൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഒന്നിച്ച് വേദിയിൽ എത്തിയതിന്റെ വീഡിയോ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പോസ്റ്റുചെയ്തത്. സാമൂഹികമാധ്യമങ്ങളിൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരെത്തിയതോടെ, ഡെപ്യൂട്ടി സ്പീക്കർ പോസ്റ്റ് പിൻവലിച്ചിരുന്നു.

Exit mobile version