ജോലി ചെയ്യുന്നതിനിടെ വീടിന്റെ മേല്‍ക്കൂരയിലെ കോണ്‍ഗ്രീറ്റ് സ്ലാബ് അടര്‍ന്നുവീണു, നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: വീടിന്റെ മേല്‍ക്കൂരയിലെ കോണ്‍ഗ്രീറ്റ് സ്ലാബ് ദേഹത്ത് വീണ് നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് പരുക്ക്. ആലപ്പുഴ ജില്ലയിലാണ് നടുക്കുന്ന സംഭവം. പരിക്കേറ്റ് ചികിത്സില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

മാരാരിക്കുളം കുറുക്കഞ്ചിറ സ്വദേശി പ്രശാന്ത് (മണിക്കുട്ടന്‍ 42) ആണ് മരിച്ചത്. സന്തോഷ്, രജീഷ് കുമാര്‍ എന്നിവര്‍ക്കാണ് പരുക്ക് പറ്റിയത്. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിന്റെ രണ്ടാം നിലയ്ക്ക് മുകളിലുള്ള സണ്‍ ഷെയ്ഡില്‍ നിര്‍മ്മിച്ചിരുന്ന കോണ്‍ക്രീറ്റ് സ്ലാബിന് മുകളിലിരുന്ന് രജീഷ് കുമാര്‍ സിമന്റ് കട്ട കെട്ടുകയായിരുന്നു.

also read: പുഴയുടെ നീരൊഴുക്കിനെ ബാധിക്കില്ല, ജനങ്ങളെല്ലാം ആവശ്യപ്പെടുന്നത് കട്ടൗട്ടുകള്‍ മാറ്റരുതെന്ന്, ജനവികാരം കാണാതിരിക്കാനാവില്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ്

ഇതിനിടെ സ്ലാബ് താഴേക്ക് പതിക്കുകയായിരുന്നു. അപകട സമയം സ്ലാബിന് താഴെ പ്രശാന്തും സന്തോഷ് കുമാറും ഭിത്തിയില്‍ സിമന്റ് തേക്കുന്ന ജോലി ചെയ്യുകയായിരുന്നു. ഇവര്‍ക്ക് മുകളിലേക്കാണ് സ്ലാബ് വീണത്.

also read: ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ഇല്ലാത്ത പണിയെടുപ്പിച്ചു, ഒടുവില്‍ പണവും പേഴ്‌സും അടിച്ചുമാറ്റി മുങ്ങി, ഇതരസംസ്ഥാന തൊഴിലാളികളോട് കണ്ണില്ലാക്രൂരത

പരുക്കേറ്റവരെ ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എന്നാല്‍ പ്രശാന്ത് അപ്പോഴേക്കും മരിച്ചിരുന്നു.

Exit mobile version