‘ഉള്ളിന്റെ ഉള്ളില്‍ തങ്ങളോട് സ്‌നേഹം ഉണ്ട്’ വനിതാ മതില്‍ ഉയരാന്‍ മണിക്കൂറുകള്‍ അവശേഷിക്കെ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച് ശ്രീധരന്‍പിള്ള

നിലവിലെ പ്രത്യേക സാഹചര്യത്തില്‍ എന്‍എസ്എസിന് തങ്ങളോട് സ്നേഹം കൂടിയിട്ടൊള്ളൂവെന്ന് ശ്രീധരന്‍ പിള്ള പറയുന്നു.

ചങ്ങനാശ്ശേരി: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള വനാതി മതില്‍ ഉയരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. ഇന്ന് രാവിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയ പിള്ള മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. ന

നിലവിലെ പ്രത്യേക സാഹചര്യത്തില്‍ എന്‍എസ്എസിന് തങ്ങളോട് സ്നേഹം കൂടിയിട്ടൊള്ളൂവെന്ന് ശ്രീധരന്‍ പിള്ള പറയുന്നു. എന്‍എസ്എസിന് സമദൂര നിലപാടാണ് ഉള്ളതെന്നും അത് നിലനിര്‍ത്തിക്കൊണ്ട് തന്നെ അവര്‍ക്ക് അത് നിലനിര്‍ത്തിക്കൊണ്ട് തന്നെ അവര്‍ക്ക് ഉള്ളിന്റെ ഉള്ളില്‍ ഞങ്ങളോട് സ്‌നേഹം കൂടുതലുണ്ട ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം മുന്‍പന്തിയില്‍ നിന്നത് ബിജെപിയാണെന്നും വിശ്വാസികള്‍ക്ക് വേണ്ടി കൂടുതല്‍ ത്യാഗങ്ങള്‍ സഹിച്ചത് തങ്ങളാണെന്നും പിള്ള പറഞ്ഞു. അത് കൊണ്ട് തന്നെ അതിന്റെ സ്‌നേഹം എന്‍എസ്എസിന് കാണുമെന്നും പിള്ള കൂട്ടിച്ചേര്‍ത്തു. എല്ലാ വര്‍ഷവും എന്‍എസ്എസ് ആസ്ഥാനത്ത് എത്തുന്നതാണെന്നും പുഷ്പാര്‍ച്ചന നടത്താറുണ്ടെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു.

Exit mobile version