ഗാർഹിക പീഡനം, ആദ്യ ഭാര്യയ്ക്ക് പിന്നാലെ രണ്ടാം ഭാര്യയും ജീവനൊടുക്കി; ഭർത്താവ് ശരത്ത് അറസ്റ്റിൽ

വാഗമൺ: ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കി. സംഭവത്തിൽ വാഗമൺ കോലാഹലമേട് ശംങ്ുശേരിൽ 31 കാരനായ ശശികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 12- നാണ് ശരത്തിന്റ വീട്ടിൽ ഭാര്യയായ 20കാരി രമ്യയെന്ന ശരണ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ടയറ് മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി, വാഹനം ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം, നടുക്കം

ഗാർഹിക പീഡനത്തെ തുടർന്നാണ് ശരണ്യ ജീവനൊടുക്കിയത് എന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ശേഷം നടത്തിയ അന്വേണഷത്തിലാണ് ഭർത്താവ് ശരത്ത് കുമാറിനെ വാഗമൺ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷം മുൻപായിരുന്നു ശരത്തും ശരണ്യയും വിവാഹിതരായത്. ശരത്തിന്റെ രണ്ടാം വിവാഹം കൂടിയായിരുന്നു ഇത്.

ഇയാളുടെ ആദ്യ ഭാര്യയും സമാന രീതിയിൽ ജീവനൊടുക്കിയിരുന്നു. ഗാർഹിക പീഡനത്തെ തുടർന്നാണ് ആദ്യ ഭാര്യയും മരിച്ചതെന്നാണ് വിവരം. മരിച്ച രമ്യ വാഗമൺ പാറക്കെട്ട് സ്വദേശിനിയാണ്. സംഭവത്തിൽ ശരത്തിനെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Exit mobile version