ഭര്‍തൃവീട്ടിലെ പീഡനം സഹിക്കാനാകാതെ രണ്ടാം ഭാര്യയും ജീവനൊടുക്കി; യുവാവ് അറസ്റ്റില്‍

വാഗമണ്‍: ശാരീരിക-മാനസിക പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

വാഗമണ്‍ കോലാഹലമേട് ശങ്കുശേരില്‍ ശരത് ശശികുമാര്‍ (31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ 12നാണ് ശരത്തിന്റെ വീട്ടില്‍ വെച്ച് ഭാര്യ രമ്യ (ശരണ്യ – 28) ജീവനൊടുക്കിയത്.

ശരണ്യയുടെ മരണം ഗാര്‍ഹികപീഡനത്തെ തുടര്‍ന്നാണ് എനന് ബന്ധുക്കള്‍ ഉള്‍പ്പടെ ആരോപണം ഉന്നയിച്ചിരുന്നു. ശരത്തില്‍ നിന്നു നിരന്തരം മാനസികപീഡനവും ഉപദ്രവവും രമ്യ നേരിട്ടിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസും അറിയിച്ചിരുന്നു.

ALSO READ- മ്യൂസിയം പരിസരത്ത് പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവം; മന്ത്രിയുടെ പിഎസിന്റെ ഡ്രൈവര്‍ കസ്റ്റഡിയില്‍

ഒരു വര്‍ഷം മുന്‍പായിരുന്നു ശരത്തിന്റെയും ശരണ്യയുടെയും വിവാഹം നടന്നത്. ഇത് ശരത്തിന്റെ രണ്ടാം വിവാഹമായിരുന്നു. ശരത്തിന്റെ ആദ്യ ഭാര്യയും ജീവനൊടുക്കുകയായിരുന്നു.

Exit mobile version