പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം; എഎസ്‌ഐയ്ക്ക് വെട്ടേറ്റു

കാസര്‍കോട് ബേക്കല്‍ എഎസ്‌ഐയ്ക്കാണ് വെട്ടേറ്റത്

കാസര്‍കോട്: പുതുവത്സരാഘോഷത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ എഎസ്‌ഐയ്ക്ക് വെട്ടേറ്റു. കാസര്‍കോട് ബേക്കല്‍ എഎസ്‌ഐയ്ക്കാണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.

സംഘര്‍ഷം നടക്കുന്നിടത്തേയ്ക്ക് പോയ പോലീസ് വാഹനത്തില്‍ രണ്ടു പേര്‍ മാത്രമേ ഉണ്ടായുള്ളൂ. ഇവര്‍ പുറത്തിറങ്ങിയ സമയത്താണ് ആക്രമണത്തിനു ഇരയായത്. ഗുരുതരമായി പരിക്കേറ്റ ബേക്കല്‍ സ്റ്റേഷനിലെ എ എസ്‌ഐ ജയരാജനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version