വിവിധ ജില്ലകളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധി

ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്

കോഴിക്കോട്: കേരളാ സര്‍ക്കാറിന്റെ വനിതാ മതിലിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ പകരം 19ന് ക്ലാസുകള്‍ ഉണ്ടായിരിക്കും.

വനിതാ മതിലിനെ തുടര്‍ന്ന് ഗതാഗത കുരുക്ക് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയതെന്ന് അഡീഷണല്‍ ഡിപിഐ അറിയിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലും സമാന സാഹചര്യം കണക്കിലെടുത്ത് ഉച്ചയ്ക്ക് ശേഷം നിയന്ത്രിത അവധി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. എഇഒമാര്‍ക്കാണ് ഇതിനുള്ള ചുമതല. കൊല്ലത്ത് സ്‌കൂളുകള്‍ക്ക് സ്വയം തീരുമാനമെടുത്ത് ഉച്ചയ്ക്ക് ശേഷം അവധി നല്‍കാമെന്ന് ഡിഡിഇ അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ ചില സ്‌കുൂളുകളില്‍ ഇന്ന് മുഴുവന്‍ അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്. കോഴിക്കോട് ആദ്യം സ്‌കൂളുകള്‍ക്ക് മുഴുദിന അവധി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇത് മാറ്റിയിരുന്നു. ജില്ലയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version