മാലിന്യത്തില്‍ സ്വര്‍ണ്ണമാലയും വെള്ളി മോതിരവും: ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മലപ്പുറത്തെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍

മലപ്പുറം: മാലിന്യത്തില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണം ഉടമസ്ഥര്‍ക്ക് നല്‍കി മാതൃകയായി ഹരിത കര്‍മ്മ സേനാംഗങ്ങള്‍. പുല്‍പ്പറ്റ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങളാണ് സത്യസന്ധതയുടെ മുഖങ്ങളായത്. പതിവ് മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനിടയിലാണ് സ്വര്‍ണ്ണമാലയും മൂന്ന് ജോഡി കമ്മലും പിന്നൊരു വെള്ളി മോതിരവും കണ്ടത്.

പുല്‍പ്പറ്റ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ശേഖരിച്ച മാലിന്യത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം സ്വര്‍ണ്ണമാലയും വെള്ളി മോതിരവും ലഭിച്ചത്. 20 ദിവസം മുമ്പ് പുല്‍പ്പറ്റ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നിന്നും ശേഖരിച്ച മാലിന്യത്തില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ ലഭിച്ചത്.

മാലിന്യം തരം തിരിക്കുന്നതിനിടെയാണ് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മൂന്ന് പവനോളം തൂക്കം വരുന്ന ആഭരണങ്ങള്‍ കണ്ടെത്തിയത്. ഉടനെ ഉടമയെ കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചു. വൈകാതെ തന്നെ ഉടമയായ അനൂഷയെ കണ്ടെത്തുകയും ആഭരണം കൈമാറുകയും ചെയ്തു. നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് അനൂഷ.

Exit mobile version