ബസില്‍ കയറുംമുമ്പ് സ്വകാര്യ ബസിന്റെ വാതിലടഞ്ഞു; പുറത്തേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥിക്ക് പരിക്ക്

സ്‌കൂള്‍ വിട്ടശേഷം ദേവരാജ് മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം ആലപ്പുഴ-കടപ്പുറം റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ കയറിയയുടന്‍ ഓട്ടോമാറ്റിക് ഡോര്‍ അടയുകയായിരുന്നു.

private-bus

ആലപ്പുഴ: ബസില്‍ കയറുംമുമ്പ് മുന്നോട്ടെടുത്ത സ്വകാര്യ ബസിന്റെ വാതിലടഞ്ഞു, ബസില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥി ദേവരാജിനാണ് (17) പരിക്കേറ്റത്.

കഴിഞ്ഞ ദിവസം വൈകീട്ട് 4.45ന് സക്കറിയ ബസാറിന് സമീപത്തെ സ്‌കൂളിന് മുന്നിലായിരുന്നു സംഭവം. സ്‌കൂള്‍ വിട്ടശേഷം ദേവരാജ് മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം ആലപ്പുഴ-കടപ്പുറം റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ കയറിയയുടന്‍ ഓട്ടോമാറ്റിക് ഡോര്‍ അടയുകയായിരുന്നു.

also read: റമ്മിയുടെ പരസ്യവും പ്രചാരണവും നിയമവിരുദ്ധം; ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്‍ പാസാക്കി തമിഴ്‌നാട്

ഇതേ തുടര്‍ന്ന് ദേവരാജ് പുറത്തേക്ക് തെറിച്ച് വീണു. വീഴ്ചയില്‍ താടിക്കും നെറ്റിക്കും ഇടതുചെവിക്കും പരിക്കേറ്റ ദേവരാജ് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി ബാച്ചുള്ള സ്‌കൂളായതിനാല്‍ രാവിലെയും വൈകീട്ടും വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.

വിദ്യാര്‍ഥികള്‍ കൂട്ടമായി എത്തുമ്പോള്‍ പലപ്പോഴും ബസ് സ്റ്റോപ്പില്‍ നിര്‍ത്താറില്ലെന്ന് കുട്ടികള്‍ പറയുന്നു. ഇതുമൂലം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ എത്തുന്ന സക്കറിയ ബസാറില്‍ അപകടം കൂടുകയാണ്. കഴിഞ്ഞ രണ്ടാഴ്ച മുമ്പും സമാന രീതിയില്‍ ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും ബസില്‍ നിന്ന് വീണിരുന്നു. കാര്യമായ പരിക്കേറ്റിരുന്നില്ല.

വിദ്യാര്‍ഥികളെ കയറ്റാതിരിക്കാന്‍ ചില ബസുകള്‍ റൂട്ടു മാറിയാണ് ഓടുന്നത്. ഇതും വിദ്യര്‍ത്ഥികള്‍ക്ക് യാത്രക്ലേശം ഇരട്ടിയാക്കുന്നു. വല്ലപ്പോഴും മാത്രമാണ് സ്‌കൂളിന് മുന്നില്‍ പോലീസിന്റെ സേവനം കിട്ടുന്നത്. ഇതും സ്വകാര്യ ബസിന്റെ നിയമലംഘനത്തിന് സഹായകരമാണ്.

Exit mobile version