‘കിസ്മത്ത് എന്നൊന്ന് ഉണ്ട് ഫൈസി’ എന്ന് ശബരിനാഥൻ, ‘ഷമ്മി തന്നെയാടാ ഹീറോ’ ഹൈബിയും; തരൂരിന് യുവനിര ബലം

Youth Congress | Bignewslive

കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നത്. അണികൾക്ക് ഗാന്ധി കുടുംബത്തിലുള്ള വിശ്വാസവും പ്രതീക്ഷയുമാണ് മല്ലികാർജുൻ ഖാർഗെയുടെ വിജയത്തിലേക്ക് നയിച്ചത്. അവസാനം വരെ വിജയ പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിലും നിരാശയില്ലേക്ക് ശശി തരൂർ എംപിയും പ്രതികരിച്ചിരുന്നു. മല്ലികാർജുൻ ഖർഗെയുടെ വിജയം കോൺഗ്രസ് പാർട്ടിയുടെ വിജയമെന്നാണ് ശശി തരൂർ പ്രതികരിച്ചത്.

എയ്ഡന് രണ്ടാം പിറന്നാള്‍: അച്ഛനമ്മമാരോടൊപ്പമുള്ള ആദ്യ പിറന്നാള്‍ ആഘോഷിച്ച് അനുപമയും അജിത്തും

കോൺഗ്രസ് പാർട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടി വലിയ വിജയം നേടുമെന്നും പറഞ്ഞ തരൂർ പാർട്ടിയിലെ വിമതനായിട്ടല്ല താൻ മത്സരിച്ചതെന്നും വലിയ പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുവനിര തരൂരിനൊപ്പം തന്നെയാണ് എന്ന് അറിയിച്ചിരിക്കുകയാണ് ഹൈബി ഈടൻ എംപിയും കെഎസ് ശബരീനാഥനും.

ഫേസ്ബുക് കുറിപ്പിലൂടെയാണ് തോറ്റുവെങ്കിലും യുവനിരയുടെ പിന്തുണ അറിയിച്ചത്. ശശി തരൂരിന്റെ ചിത്രത്തോടൊപ്പം ഉസ്താദ് ഹോട്ടൽ എന്ന സിനിമയിലെ തിലകന്റെ പ്രസിദ്ധ ഡയലോഗായ ‘കിസ്മത്ത് എന്നൊന്ന് ഉണ്ട് ഫൈസി’ എന്നാണ് ശബരിനാഥൻ കുറിച്ചത്. ശശി തരൂർ തന്നെയാണ് ഹീറോ എന്ന പരോക്ഷ പ്രതികരണമാണ് എംപി ഹൈബി ഈഡൻ പങ്കുവെച്ചത്.

കുമ്പളങ്ങി നെറ്റ്‌സ് എന്ന ചിത്രത്തിലെ ‘ഷമ്മി തന്നെയാടാ ഹീറോ’ ഡയലോഗ് ആണ് ഹൈബി പങ്കിട്ടത്. നിരവധി പ്രവർത്തകരാണ് തരൂരിനെ പിന്തുണച്ചും ഹൈബിയുടെയും ശബരിനാഥന്റെയും നിലപാടുകളെ അഭിനന്ദിച്ചും രംഗത്ത് വന്നിരിക്കുന്നത്. ഇതു കൂടാതെ വോട്ടെടുപ്പിൽ തരൂരിന് ലഭിച്ച 1072 വോട്ടുകൾ എന്ന സംഖ്യ ഉയർത്തി കാണിച്ച് ക്യാമ്പയിനും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്.

Exit mobile version