കൊവിഡ്19 ബാധിതർക്ക് സഹായഹസ്തവുമായി മമ്മൂട്ടി; നന്ദി പറഞ്ഞ് ഹൈബി ഈഡൻ

കൊച്ചി: കൊറോണ ദുരിതബാധിതർക്ക് സഹായഹസ്തവുമായി എത്തുകയാണ് പ്രശസ്ത ചലച്ചിത്രതാരം മമ്മൂട്ടിയും. കൊവിഡ് ബാധിതർക്ക് ആവശ്യമായ വൈറ്റമിൻ മരുന്നുകളും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പൾസ് ഓക്‌സീമീറ്ററുകളും സാനിറ്റൈസറുകളും ഉൾപ്പെടെയുള്ളവയാണ് മമ്മൂട്ടി സഹായമായി നൽകിയത്.

ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന മരുന്ന് വിതരണത്തിന് ഒരു കൈത്താങ്ങ് എന്ന രീതിയിൽ സഹായവുമായാണ് ചലച്ചിത്രതാരം മമ്മൂട്ടി എത്തിയത്. നടൻ രമേഷ് പിഷാരടിക്കൊപ്പമാണ് മമ്മൂട്ടി സഹായവുമായി എത്തിയത്. ഈ വിവരം എം ബി ഹൈബി ഈഡൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അതേസമയം ഇതിനോടകം 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഹൈബി ഈഡന്റെ നേതൃത്വത്തിലുള്ള പദ്ധതിയിലൂടെ വിതരണം ചെയ്തത്.

ഹൈബി ഈഡന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി.

കോവിഡ് പോസിറ്റീവ് രോഗികൾക്ക് ആവശ്യമായ വൈറ്റാമിൻ മരുന്നുകൾ, പ്രതിരോധ പ്രവർത്തകർക്കാവശ്യമായ പൾസ് ഓക്‌സി മീറ്ററുകൾ, സാനിറ്റൈസറുകൾ എന്നിവ അദ്ദേഹം നൽകി.

40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തത്. കോവിഡ് പോസിറ്റീവ് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും,അവർ സ്ഥിരമായി കഴിക്കുന്ന മറ്റു മരുന്നുകൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം,നൽകിയ പിന്തുണ പദ്ധതിയ്ക്ക് കൂടുതൽ ഊർജ്ജമേകും. പ്രിയ സുഹൃത്ത് രമേശ് പിഷാരടിയും കൂടെയുണ്ടായിരുന്നു.
പ്രിയ മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.
ed-media; picture-in-picture; web-share”></iframe>

Exit mobile version