സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ സൂക്ഷിച്ചോളൂ….നിങ്ങള്‍ക്കുളള പണി വരുന്നു

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലിലും പമ്പയിലും നടന്ന ആക്രമണങ്ങളുടെ പേരില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന പോലീസ് മോധാവി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശം നല്‍കി.

അതോടൊപ്പം ഇത്തരം സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ ധാരാളം പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങള്‍ വഴിപങ്കുവെയ്ക്കുന്നുണ്ട്. ഇത്തരത്തിലുളള പോസ്റ്റ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ  കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് സൈബര്‍ പോലീസ് വിഭാഗത്തിന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Exit mobile version