മാമ്പഴക്കള്ളൻ പോലീസുകാരൻ ഓൺ സ്‌റ്റേജ്; ഫാൻസീ ഡ്രസ് മത്സരത്തിൽ ‘പ്രതിയെ’ അവതരിപ്പിച്ച് എൽകെജി വിദ്യാർത്ഥി, കൈയ്യടി നേടി വീഡിയോ

Student fancy dress | Bignewslive

കോട്ടയം: മാമ്പഴ മോഷണക്കേസിൽ പ്രതിയായ പോലീസുകാരൻ ഇന്നും കാണാമറയത്ത് തുടരുന്ന വേളയിൽ പ്രതിയായ പോലീസുകാരനെ ഫാൻസീ ഡ്രസിലൂടെ അവതരിപ്പിച്ച് കൈയ്യടി നേടിയിരിക്കുകയാണ് എൽകെജി വിദ്യാർത്ഥി. ആനക്കല്ല് സെൻറ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ ഫാൻസി ഡ്രസ് മത്സരത്തിലെ നിബ്രാസ് റഹ്മാൻ എന്ന വിദ്യാർഥിയുടെ ഫാൻസീ ഡ്രസ് വേഷമാണ് നിമിഷ നേരംകൊണ്ട് വൈറലായത്.

‘രാജവെമ്പാല കടിച്ചേ രക്ഷിക്കണേ..’, ആശുപത്രിയില്‍ ഓടിക്കയറി മദ്യപാനി, കടിച്ച പാമ്പ് ചത്തുവെന്നും അവകാശവാദം, വൈറലായി വീഡിയോ

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോലീസ് വേഷത്തിലെത്തിയ നിബ്രാസ് സ്റ്റേജിൽ വെച്ചേക്കുന്ന പെട്ടിയിൽ നിന്ന് മാമ്പഴം ചുറ്റും നോക്കിയ ശേഷം എടുത്തുകൊണ്ടു പോകുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. സംസ്ഥാനത്തെ പോലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ മോഷണം നടന്ന് പതിനഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയായ പോലീസുകാരനെ ഇതുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല.

വീഡിയോ കടപ്പാട്; ന്യൂസ് 18

കാഞ്ഞിരപ്പിള്ളഇ സ്വകാര്യ ആശുപത്രിയുടെ സമീപത്തെ പഴക്കടയിൽ നിന്നാണ് സിവിൽ പൊലീസ് ഓഫീസറായ പി വി ഷിഹാബ് മാമ്പഴം മോഷ്ടിച്ചത്. കടയ്ക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥന് വില്ലനായത്. ഔദ്യോഗിക വേഷത്തിലെ ഷിഹാബിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ വൈറലായിരുന്നു.

Exit mobile version