കോടിയേരിയെ അപമാനിച്ച് കുറിപ്പ്; കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക ഗിരിജയ്ക്ക് എതിരെ പോലീസ് കേസ്

kodiyeri Balakrishnan | Bignewslive

കണ്ണൂർ: കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെതിരെ ഫേസ്ബുക്കിൽ കുറിപ്പിട്ട അധ്യാപികയ്ക്ക് എതിരെ പോലീസ് കേസ് എടുത്തു. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക ഗിരിജയാണ് കുറിപ്പ് എഴുതി ഇട്ടതിലൂടെ പുലിവാല് പിടിച്ചത്.

ഹർത്താൽ ആക്രമത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ സഹായിച്ചു; പോലീസുകാരന്റെ തൊപ്പി തെറിച്ചു

കൂത്തുപറമ്പ് പോലീസ് ആണ് കേസ് എടുത്തത്. പിന്നീട് ഗിരിജയുടെ താമസ സ്ഥലമായ എടച്ചേരി പൊലീസിന് കേസ് കൈമാറി. നേരത്തെ കോടിയേരിയെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ചിതറ സബ് രജിസ്ട്രാർ ഓഫിസിലെ ഹെഡ് ക്ലർക്ക് സന്തോഷ് രവീന്ദ്രനെ സസ്‌പെൻഡ് ചെയ്തിരുന്നു.

കൂടാതെ, കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനും തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സിപിഒയുമായ ഉറൂബിനെയും കഴിഞ്ഞ ദിവസം സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് അധ്യാപികയ്ക്ക് എതിരെയും നടപടി സ്വീകരിച്ചത്.

Exit mobile version