ഇതരസംസ്ഥാന തൊഴിലാളി, വിദ്യാർത്ഥി, ബസ് കാത്തുനിന്ന യാത്രക്കാരി, ലോട്ടറി വിതരണക്കാരൻ അടക്കം ഏഴു പേരെ കടിച്ചു; നായ ചത്തു, പരിശോധനയിൽ പേവിഷാധ! ആശങ്ക

കോട്ടയം: വിദ്യാർത്ഥിയെ അടക്കം ഏഴോളം പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ സ്രവപരിശോധനാ ഫലത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കോട്ടയം ഏറ്റുമാനൂരിലാണ് ഏഴോളം പേരെ നായ കടിച്ചത്.

അബുദാബി ബിഗ്ടിക്കറ്റിന്റെ 44 കോടി രൂപയുടെ സമ്മാനം വീണ്ടും മലയാളിക്ക്; തേടിയെത്തിയ ഭാഗ്യം വിശ്വസിക്കാനാകാതെ 24കാരന്‍ പ്രദീപ്!

ഇതരസംസ്ഥാന തൊഴിലാളി, വിദ്യാർഥി, ബസ് കാത്തുനിന്ന യാത്രക്കാരി, ലോട്ടറി വിതരണക്കാരൻ അടക്കം ഏഴുപേരെ സെപ്റ്റംബർ 28നാണ് ഏറ്റുമാനൂർ നഗരത്തിൽ തെരുവുനായ ആക്രമിച്ചത്. തുടർന്ന് മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലുണ്ടായിരുന്ന നായ കഴിഞ്ഞദിവസം ചത്തിരുന്നു.

തിരുവല്ലയിലെ പക്ഷി – മൃഗരോഗ നിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റ എല്ലാവരും കോട്ടയം മെഡിക്കൽ കോളേജിലെത്തി വാക്സിൻ സ്വീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

Exit mobile version