കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മത്സരമില്ലാതെയാണ് കാനം തെരഞ്ഞെടുക്കപ്പെട്ടത്. സമ്മേളനത്തിന് കാനം പക്ഷത്തിനായിരുന്നു ആധിപത്യം.

പ്രായപരിധി മാനദണ്ഡം പ്രാവര്‍ത്തികമാക്കിയതോടെ സി ദിവാകരന് പിന്നാലെ കെ ഇ ഇസ്മയിലിനെയും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി. 75 വയസ് പ്രായപരിധി നിര്‍ദേശം നടപ്പിലാക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചതോടെയായിരുന്നു ഇരുവരും പുറത്തായത്. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കൗണ്‍സിലില്‍ നിന്നാണ് ഇസ്മയില്‍ പുറത്തായത്.

അതേസമയം സിപിഐ സംസ്ഥാന കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രമുഖര്‍ക്ക് തോല്‍വി. മുന്‍ ജില്ലാ സെക്രട്ടറി പി രാജു, എ എന്‍ സുഗതന്‍, എം ടി നിക്സണ്‍, ടി സി സഞ്ജിത്ത് എന്നിവര്‍ക്കാണ് തോല്‍വി സംഭവിച്ചത്. കൊല്ലം ജില്ലയില്‍ നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗ പട്ടികയില്‍ ജി എസ് ജയലാലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇ എസ് ബിജിമോളെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലാ പ്രതിനിധി യോഗത്തിലായിരുന്നു തീരുമാനം.

Exit mobile version