തേനീച്ചകളുടെ സംരക്ഷണത്തിന് വേണ്ടി ജീവിക്കുന്ന പെണ്‍കുട്ടി; കൂട്ടുകെട്ട് ആദിവാസി സമൂഹത്തോടൊപ്പം, ലക്ഷ്യം ഐഎഎസ്; താരമായി 13കാരി

തൃശൂര്‍: തേനീച്ചകളെ കണ്ട് ഭയന്നോടുന്നവരാണ് നമ്മള്‍. എന്നാല്‍ അവരും ജീവികളാണെന്ന് തിരിച്ചറിഞ്ഞ് തേനീച്ചകളുടെ ശാന്തിയ്ക്കും സംരക്ഷണത്തിനും വേണ്ടി ജീവിക്കുന്ന ഒരു 13കാരി ഉണ്ട് ഇവിടെ. തന്റെ രണ്ടര വയസ്സുമുതല്‍ തേനീച്ചകളുമായി കൂട്ടുകൂടിയ മിടുക്കിയാണ് ഒലി അമന്‍ ജോദ.

എന്താണ് തേനീച്ചകളോട് ഇത്ര ഇഷ്ടം എന്ന ചോദ്യത്തിന് ‘ആദ്യകുത്തിന്റെ മധുരമെന്ന്’ അവള്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

ഹൈദരാബാദില്‍ എന്‍ഐആര്‍ഡി & ആര്‍ഡിയില്‍ റിസോഴ്സ് പേഴ്സണായി ജോലി ചെയ്യുന്ന അവളുടെ സമ്പാദ്യത്തിലെ പതിനായിരവും ഇരുപതിനായിരവും ആദിവാസികളുടെ പുരോഗമനത്തിനുള്ളതാണ്. എന്നാല്‍ന തന്റേതെന്ന് നീക്കിയിരിപ്പ് തുച്ഛം മാത്രം. ഒരു സെന്റ് ഭൂമി പോലും സ്വന്തമായില്ല. വാങ്ങിത്തരാന്‍ സന്മനസ്സ് കാണിക്കുന്നവരോട് ഭൂമി വേണ്ട നിങ്ങള്‍ കൂടെയുണ്ടായാല്‍ മതിയെന്നാണ് മറുപടി.

അച്ഛന്‍ ഇല്ല ഈ മകള്‍ക്ക് താമസവും ഇവളുടെ കാര്യങ്ങളും നോക്കുന്നത് അമ്മാവനാണ്. അവളുടെ ജീവിതം തേനീച്ചകള്‍ക്ക് വേണ്ടിയാണ്. നാട്ടുകാര്‍ പണം കൊടുത്ത് കൂടുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ജോദ ഇടപെട്ടാണ് ആ ശ്രമം ഇല്ലാതാക്കിയത്.

ജോദയുടെ ആദിവാസികളോടുള്ള അടുപ്പവും തേനിച്ച സംരക്ഷണത്തില്‍ നിന്ന് തുടങ്ങിയതാണ്. അങ്ങനെ അവള്‍ അവിടെ മാസിയെ പരിജയപ്പെട്ടു. മാസിയാണ് ഇപ്പോഴത്തെ അവളുടെ ലക്ഷ്യം. ഒരു മരത്തിന്റെ കീഴിലാണത്രെ അവരുടെ താമസം. ജോദയെ കണ്ടാല്‍ ഇടയ്ക്ക് അവരില്‍ സന്തോഷം മിന്നിമറയുന്നതു കാണാം. എങ്ങനെ മാസിയെ ആ മരത്തിന്‍ കീഴില്‍ നിന്ന് രക്ഷിക്കാം എന്നാണ് ഇപ്പോഴത്തെ ജോദയുടെ ചിന്ത.

അവളുടെ വിദ്യാഭ്യാസവും വളരെ വിഷമകരമായതാണ്. നിന്നെ വിറ്റിട്ടാണോ നിന്റെ അമ്മ ജീവിക്കുന്നതെന്ന അധ്യാപികയുടെ ചോദ്യത്തിന് മുന്നില്‍ ജോദ പതറിയിട്ടില്ല. ഒമ്പതാം ക്ലാസ് ആരുടെയും സഹായമില്ലാതെ എഴുതിയെടുക്കാന്‍ സ്വന്തമായി പൊരുതുകയാണ്. എ പ്ലസുകള്‍ വാരികൂട്ടുന്ന അവളോട് അവളുടെ കഴിവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കേണ്ടവര്‍ അവളിലെ ആത്മവിശ്വാസം തല്ലിക്കെടുത്താനേ ശ്രമിച്ചിട്ടുള്ളൂ. പ്രകൃതിയോടുള്ള സ്നേഹം ക്വാറി സമരത്തിലെത്തിച്ചപ്പോഴും പോലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങിയപ്പോഴും ഒന്നേയുള്ളൂ പറയാന്‍ ‘ജീവിക്കുന്നെങ്കില്‍ ഞാന്‍ ജീവിക്കുക തന്നെ ചെയ്യും. മരിക്കുവാണെങ്കില്‍ അങ്ങ് തീരട്ടെ.” പോരാളിയുടെ വാക്കുകള്‍ ചിരിയോടെ അവള്‍ ആവര്‍ത്തിക്കുന്നു.

സ്വന്തം ജന്മദിനത്തില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അവ സംരക്ഷിച്ചുപോരുകയും ചെയ്യുന്ന ജോദ എന്നും കാടിനെ സ്നേഹിച്ചിട്ടേയുള്ളൂ. മനുഷ്യത്വമുള്ളവരുടെ വലയം അതിനെയാണ് അവള്‍ സമ്ബത്തായി കരുതുന്നത്. ലക്ഷ്യമെന്തെന്ന ചോദ്യത്തിന് ബീ റിസേര്‍ച്ചര്‍, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി പിന്നെ ഇപ്പോ ഒരു ലക്ഷ്യം കൂടിയുണ്ടെന്നും അത് ഐഎഎസ് ആണെന്നും മറുപടി. ”എനിക്കവര്‍ക്കുവേണ്ടി കൂടുതല്‍ ചെയ്യണം. ചെയ്യണമെങ്കില്‍ എന്റെ കൈയ്യില്‍ അധികാരം വേണം” ജോദ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

Exit mobile version