നാണയം തൊണ്ടയിൽ കുടുങ്ങി ശ്വാസമെടുക്കാനാവാതെ പിടഞ്ഞ് 2 വയസുകാരി; ഒരു നിമിഷം കളഞ്ഞില്ല, പഠിച്ചത് ചെയ്തു! ടിപി ഉഷയുടെ കൈകളിൽ കുട്ടി സുരക്ഷിത

തിരൂർ: നാണയം തൊണ്ടയിൽ കുടുങ്ങി ശ്വാസമെടുക്കാൻ കഴിയാതെ പിടഞ്ഞ രണ്ട് വയസുകാരിക്ക് രക്ഷകയായി ടിപി ഉഷ. സ്‌നേക്ക് റെസ്‌ക്യൂവർ ആണ് ഉഷ. തിരൂർ പൂക്കയിൽ സ്വരത്തിൽ സജിൻബാബുവിന്റെയും ഹിനയുടെയും മകളാണ് ശ്വാസം അബദ്ധത്തിൽ നാണയം വിഴുങ്ങിയത്.

യാത്രക്കാര്‍ മറന്നുവച്ച 1.25 കോടി രൂപയുടെ സ്വര്‍ണ്ണവും വെള്ളിയും; ലേലത്തിന് ഒരുങ്ങി കെഎസ്ആര്‍ടിസി

കുട്ടി ശ്വാസം കിട്ടാതെ പിടയ്ക്കുന്നത് കണ്ട് ഉഷയും സ്ഥലത്തേയ്ക്ക് പാഞ്ഞെത്തി. കുട്ടിയെ കൈകളിൽ വാങ്ങിയ ഉഷ ഇടംകയ്യിൽ കമിഴ്ത്തി കിടത്തി കുട്ടിയുടെ പുറത്ത് തട്ടി. മൂന്നോ നാലോ തവണ അടിച്ചപ്പോഴേക്കും നാണയം പുറത്തേയ്ക്ക് തെറിച്ചു. ഇതോടെയാണ് കുഞ്ഞിന് ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് മാറിയത്.

അടിയന്തര ഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷയും മറ്റും നൽകാനായി താലൂക്ക് അടിസ്ഥാനത്തിൽ രൂപീകരിച്ച ടിഡിആർഎഫ് നൽകിയ പരിശീലനത്തിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ ചെയ്യേണ്ട ശുശ്രൂഷ പഠിപ്പിച്ചിരുന്നു. ഈ വിദ്യയാണ് ഇന്ന് ഉഷയുടെ കൈകളാൽ ഒരു കുട്ടിയുടെ ജീവൻ രക്ഷിച്ചത്. നിരവധി പേർ ഉഷയെ അഭിനന്ദിച്ചു.

Exit mobile version