പോലീസ് അന്വേഷിച്ചു വരേണ്ട, ഞങ്ങൾക്ക് ആന പാപ്പാന്മാരാകണം; കത്തെഴുതി തൃശ്ശൂരിൽ മൂന്ന് വിദ്യാർത്ഥികൾ കോട്ടയത്തേയ്ക്ക് കടന്നു!

കുന്നംകുളം: തൃശ്ശൂരിൽ കത്തെഴുതി വെച്ച് കോട്ടയത്തേക്ക് കടന്ന് മൂന്ന് വിദ്യാർത്ഥികൾ. തൃശൂർ കുന്നംകുളം പഴഞ്ഞി ഗവൺമെൻറ് സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികൾ ആണ് നാടുവിട്ടത്. ആനപാപ്പാൻമാരാകണമെന്നാണ് ആഗ്രഹമെന്നും അതിനായി കോട്ടയത്തേക്ക് പോകുകയാണ് എന്നുമാണ് കുട്ടികൾ കത്തിൽ കുറിച്ചിരിക്കുന്നത്.

കെഎസ്ആര്‍ടിസിക്ക് നല്‍കിയ പരസ്യം പിന്‍വലിച്ച് പ്രമുഖ ജ്വല്ലറി: പെണ്‍കുട്ടിയുടെ നാല് വര്‍ഷത്തെ യാത്രാ ചെലവും കേസും ജ്വല്ലറി വഹിക്കും

അതേസമയം, പോലീസ് തങ്ങളെ തപ്പിവരേണ്ടെന്നും കത്തിൽ എടുത്ത് പറയുന്നുണ്ട്. എട്ടാം ക്ലാസ് വിദ്യാർത്ഥികൾ ആണ് മൂന്ന് പേരും. ഞങ്ങൾ നാട് വിട്ടുപോകുകയാണ്. ആനപ്പാപ്പാൻ ആകാൻ പോകുകയാണ്. ഞങ്ങളെ തപ്പി പോലീസ് വരേണ്ട. മാസത്തിലൊരിക്കൽ ഞങ്ങൾ വീട്ടിൽ വരാം. ഇതാണ് കത്തിൽ പറയുന്നത്.

ഇവർ ക്ലാസ് കഴിഞ്ഞ ശേഷം വീട്ടിൽ നിന്ന് ട്യൂഷനെന്ന് പറഞ്ഞാണ് ഇറങ്ങി തിരിച്ചത്. കുട്ടികൾ കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് ബസ് കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. കുട്ടികൾക്കായുള്ള അന്വേഷണം നടത്തി വരികയാണ്.

Exit mobile version