എല്ലാവര്‍ക്കും മനസ്സിലാകണം! ‘ചേച്ചിയുടെ കൈയ്യക്ഷരം വളരെ നല്ലത്, പ്രൊഫസര്‍മാരും സ്വാധീനിച്ചു’: വടിവൊത്ത അക്ഷരത്തിലെ കുറിപ്പടിയിലെ ഡോക്ടര്‍ പറയുന്നു

പാലക്കാട്: എല്ലായ്‌പ്പോഴും പരാതി ഉയരുന്നതാണ് ഡോക്ടര്‍മാരുടെ കൈയ്യെഴുത്തിനെ കുറിച്ച്. പൊതുവേ ഡോക്ടര്‍മാര്‍ എഴുതുന്നത് സാധാരണക്കാര്‍ക്കൊന്നും വായിക്കാനാകാത്ത വിധത്തിലാണ്. അതേസമയം, ആ ദുഷ്‌പേരിനെ മാറ്റിക്കുറിച്ചിരിക്കുകയാണ് ഒരു ഡോക്ടര്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു ഡോക്ടറുടെ കുറിപ്പടിയാണ് വൈറലായിരിക്കുന്നത്.

വടിവൊത്ത അക്ഷരത്തില്‍ നല്ല വൃത്തിയായി എല്ലാവര്‍ക്കും വായിക്കാനാവുന്ന വിധത്തിലാണ് മരുന്നുകള്‍ കുറിച്ചിരിക്കുന്നത്. നെന്മാറ കമ്യൂണിറ്റി സെന്ററിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. നിതിന്‍ നാരായണന്റെ കുറിപ്പടിയാണ് വൈറലായിരിക്കുന്നത്. ഡോ. നിതിന്റെ ഈ കുറിപ്പടിക്ക് വലിയ അഭിനന്ദനമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്.

തന്റെ വൃത്തിയുള്ള കൈയ്യക്ഷരത്തെ കുറിച്ച് ഡോ. നിതിന്‍ പറയുന്നതിങ്ങനെയാണ്, ‘ചേച്ചിയുടെ കയ്യക്ഷരം വളരെ നല്ലതാണ്. ഇതു കണ്ടാണ് നന്നായി എഴുതാന്‍ പഠിച്ചത്. പഠനകാലത്ത് രണ്ട് പ്രൊഫസര്‍മാരും സ്വാധീനിച്ചു. മരുന്ന് കുറിക്കുമ്പോള്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ക്യാപിറ്റലില്‍ എഴുതാറാണ് പതിവ്. അതാകുമ്പോള്‍ മരുന്നകടക്കാര്‍ക്കും രോഗികള്‍ക്കും എല്ലാം വായിക്കാന്‍ സാധിക്കും.

എല്ലാ ഡോക്ടര്‍മാരും മനസ്സിലാകാത്ത വിധമാണ് എഴുതുന്നത് എന്ന് പറയാനാകില്ല. അവിടെയും തലമുറമാറ്റം ഉണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതെങ്ങനെ പ്രചരിച്ചു എന്ന് അറിയില്ല. ഞാനറിയാതെ ആരോ ഇത് പങ്കുവച്ചതാണ്. ഡോ. നിതിന്റെ പ്രതികരണം ഇങ്ങനെ’.

Exit mobile version