അട്ടപ്പാടിയിലെ ശിശുമരണം; ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ എടുക്കും, യുനിസെഫ് പഠനം നടത്തുമെന്ന് ആരോഗ്യ മന്ത്രി

ഈ വര്‍ഷം മാത്രം അട്ടപ്പാടിയിലെ ശിശു മരണ നിരക്ക് പതിന്നാലായ സാഹചര്യത്തെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രി അവിടെ സന്ദര്‍ശനം നടത്തിയത്

പാലക്കാട്: അട്ടപ്പാടിയിലെ വര്‍ധിച്ചു വരുന്ന ശിശുമരണത്തെ കുറിച്ച് യുനിസെഫ് പഠനം നടത്തുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്ക്കാനായി ആരോഗ്യവകുപ്പും വനിതാ ശിശുക്ഷേമ വകുപ്പും ചേര്‍ന്ന് ശക്തമായ നടപടിയെടുക്കുമെന്ന് അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മന്ത്രി വ്യക്തമാക്കി.

ഈ വര്‍ഷം മാത്രം അട്ടപ്പാടിയിലെ ശിശു മരണ നിരക്ക് പതിന്നാലായ സാഹചര്യത്തെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രി അവിടെ സന്ദര്‍ശനം നടത്തിയത്. പഠനം നടത്താനായി യുനിസെഫിന്റെ സംഘം ജനുവരി അവസാനം അട്ടപ്പാടിയിലെത്തുമെന്നും ഡിഎംഒ എല്ലാ മാസവും സന്ദര്‍ശനം നടത്തുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടറും കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശനം നടത്തുമെന്നും കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Exit mobile version