തോട്ടിലൂടെ 500ന്റെ ഭാഗ്യം ഒഴുകി എത്തി; അമ്പരപ്പിന് പിന്നാലെ നിരാശയും

തിരുവനന്തപുരം: ഭാഗ്യം തേടി എത്തിയെന്ന വാര്‍ത്ത കേട്ടാണ് ആറ്റിങ്ങല്‍ മാമത്ത് കഴിഞ്ഞ ദിവസം നാടുണര്‍ന്നത്. മാമം ആറിലൂടെ നോട്ടുകെട്ടുകള്‍ ഒഴുകിയെത്തി. സൂക്ഷ്മമായി
പരിശോധിച്ചപ്പോള്‍ പ്രദേശവാസികള്‍ക്ക് കാര്യം പിടികിട്ടി. കൗതുകവും പ്രതീക്ഷയും നിരാശയായി മാറിയ സംഭവം എന്താണെന്ന് കാണാം.

കഴിഞ്ഞദിവസം രാവിലെ ആറ് മണിക്കാണ് മാമം ആറ്റില്‍ കുളിക്കാനിറങ്ങിയ കെട്ടിടനിര്‍മാണ തൊഴിലാളി ബിനു രാമചന്ദ്രന്‍ രണ്ട് പെട്ടികള്‍ കല്ലില്‍ തടഞ്ഞുകിടക്കുന്നത് കണ്ടത്. ആളുകളെ കൂട്ടി തുറന്നു നോക്കുമ്പോള്‍ അഞ്ഞൂറ് രൂപയുടെ നോട്ടുകെട്ടുകള്‍.

എന്നാല്‍ സൂക്ഷിച്ച് നോക്കിയപ്പോഴാണ് കാര്യം മനസിലായത്. സംഗതി വ്യാജനാണ്. ഒന്നുകൂടി നോക്കുമ്പോള്‍ ‘ഫോര്‍ ഷൂട്ടിങ് ഒണ്‍ലി’ എന്ന എഴുത്ത് വ്യക്തം. ഷൂട്ടിങ്ങിനായി അച്ചടിച്ച നോട്ടുകളാണ്. സമീപത്തുള്ള മാമം പാലത്തില്‍ നിന്നും പെട്ടികള്‍ വീണുപോയതാകാം എന്നാണ് പ്രാഥമികനിഗമനം. ആറ്റിങ്ങല്‍ പൊലീസെത്തി നോട്ട് കെട്ടുകള്‍ സ്റ്റേഷനിലേക്ക് മാറ്റി.

Exit mobile version