500ന്റെ നോട്ട് മഴ : സുഹൃത്തിന്റെ കല്യാണം നോട്ടെറിഞ്ഞ് ആഘോഷിച്ച് യുവാവ്, വീഡിയോ

ഹൈദരാബാദ് : ഹൈദരാബാദിലെ ഗുല്‍സാല്‍ റോഡില്‍ ഫൗണ്ടന് മുകളില്‍ നിന്ന് നോട്ടെറിയുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. 500 രൂപയുടേതെന്ന് കരുതുന്ന നോട്ടുകള്‍ പരിസരമാകെ നിറയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നോട്ടുകെട്ടുകളുമായി നില്‍ക്കുന്ന യുവാവിനെയാണ് ആദ്യം കാണാന്‍ സാധിക്കുക. പിന്നീടിയാള്‍ സമീപമുള്ള ഫൗണ്ടന് മുകളില്‍ കയറി നിന്ന് നോട്ടുകള്‍ താഴേക്ക് വിതറും. പല തവണയായി ഇയാള്‍ ഇത്തരത്തില്‍ നോട്ടുകള്‍ വിതറുന്നുണ്ട്.

Also read : കാബൂളിലെ ഗുരുദ്വാര ആക്രമിച്ച് ഐഎസ് : സുരക്ഷാ ജീവനക്കാരനുള്‍പ്പടെ രണ്ട് മരണം, ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

സുഹൃത്തിന്റെ കല്യാണം ആഘോഷിച്ചതാണ് യുവാവെന്നാണ് ലഭിക്കുന്ന വിവരം. റോഡിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ യുവാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. അഭിമാനിക്കാന്‍ തക്കതായി ഒന്നും യുവാവ് ചെയ്തിട്ടില്ലെന്നും മറിച്ച് പണത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും പണം അധികമാണെങ്കില്‍ കുറച്ച് ഇല്ലാത്തവര്‍ക്ക് കൊടുക്കൂ എന്നുമൊക്കെയാണ്‌ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.

Exit mobile version