ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനൊപ്പം; മാളികപ്പുറം മേല്‍ശാന്തി

മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും നാരായണന്‍ നമ്പൂതിരി പറഞ്ഞു. തന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനൊപ്പമെന്ന് മാളികപ്പുറം മേല്‍ശാന്തിയായി എം എന്‍ നാരായണന്‍ നമ്പൂതിരി. മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും നാരായണന്‍ നമ്പൂതിരി പറഞ്ഞു. തന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല മേല്‍ശാന്തിയായി വി എന്‍ വാസുദേവന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി നാരായണന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തിരുന്നു. മാളികപ്പുറം ഇരുമേല്‍ശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും. അടുത്ത ഒരുവര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി. മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട നാരായണന്‍ നമ്പൂതിരി ചെങ്ങന്നൂര്‍ വനവാതുക്കര സ്വദേശിയാണ്.

ഇരുമുടികെട്ടുമായി പുതിയ മേല്‍ശാന്തിമാര്‍ തുലാം മുപ്പതിന് മലചവിട്ടും. വൃശ്ചികം ഒന്നിന് ശബരിമല ക്ഷേത്രനട തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരായിരിക്കും.

Exit mobile version