മാതൃകായാക്കാം ഒരുമയുടെ ഈ കൈത്താങ്ങ് ! വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉരുത്തിരിഞ്ഞ ആശയം, പദ്ധതി പ്രാവര്‍ത്തികമായപ്പോള്‍ നിര്‍ധന കുടുംബത്തിന് സ്വപ്‌ന ഭവനം;പൂര്‍വ വിദ്യാര്‍ത്ഥികളുടെ പുണ്യപ്രവൃത്തിയില്‍ അഭിമാനം കൊണ്ട് ശ്രീകൃഷ്ണ കോളേജ്

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ 1998-2001 ബാച്ച് ബികോം വിദ്യാര്‍ത്ഥികള്‍ ഒരു നിര്‍ധനകുടുംബത്തിന് വീട് ഒരുക്കികൊടുത്തിരിക്കുന്നു

തൃശ്ശൂര്‍: വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി ധാരാളം സേവന പ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളിലിപ്പോള്‍ വൈറലായിരിക്കുന്നത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ 1998-2001 ബാച്ച് ബികോം വിദ്യാര്‍ത്ഥികള്‍ ഒരു നിര്‍ധനകുടുംബത്തിന് വീട് ഒരുക്കികൊടുത്തിരിക്കുന്നു. ഗുരുവായൂര്‍ ദിനവാര്‍ത്ത എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വാര്‍ത്ത പുറം ലോകം അറിയുന്നത്.

ഇവരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഉരുത്തിരിഞ്ഞ ആശയം പ്രാവര്‍ത്തികമാക്കിപ്പോള്‍ അസുഖ
ബാധിതരായ അഖിലിന്റെയും അശ്വതിയുടെയും കുടുംബത്തിനാണ് സ്വപ്‌ന ഭവനം ലഭിച്ചിരിക്കുന്നത്. ഈ മാസം 28ന് ലളിതമായ ചടങ്ങില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മുന്‍ പ്രിന്‍സിപ്പാളും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സിലറുമായിരുന്ന കെ രവീന്ദ്രനാഥ് 1998 -2001 ബാച്ചിലെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ സാനിധ്യത്തില്‍ പണി പൂര്‍ത്തീകരിച്ച വീട് വീട്ടുടമക്ക്‌കൈമാറി .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘Area: Thirunellur (Pavarty)
Thekkumthala house
Preman (48)
Devu (40)
Akhil
Ashwathi

സ്‌നേഹത്തിന്റെ ഒരുമയുടെ കൈതാങ്ങ്

നിര്‍ധനരായ ഒരു കുടുംബത്തിന് വീട് പൂര്‍ത്തീകരിച്ചു പണിതു നല്‍കി
മാത്രകയാവുകയാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ 1998 -2001 ബി.കോം വിദ്യാര്‍ത്ഥികള്‍. സൗഹൃദത്തിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉരുത്തിരിഞ്ഞ ഒരു ആശയത്തിന് നിറവും ജീവധനവും വിദ്യാര്‍ത്ഥികള്‍ സമാഹരിച്ചപ്പോള്‍ അത് അസുഖബാധിതരായ അഖിലിന്റെയും അശ്വതിയുടെയും പിതാവായ പാവറട്ടി തിരുനെല്ലൂര്‍
തെക്കുംതലവീട്ടില്‍ പ്രേമനും ദേവുവിനും ഇത് സ്വപ്ന സാഫല്യം. ഇന്ന് (28
.12 .2018 ) ന് തിരുനെല്ലൂരില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ
കോളേജ് മുന്‍ പ്രിന്‍സിപ്പാളും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൊ വൈസ്
ചാന്‍സിലറുമായിരുന്ന കെ രവീന്ദ്രനാഥ് 1998 -2001 ബാച്ചിലെ വിദ്യാര്‍ത്ഥി
വിദ്ധ്യാര്‍ത്ഥിനികളുടെ സാനിധ്യത്തില്‍ പണി പൂര്‍ത്തീകരിച്ച വീട് വീട്ടുടമക്ക്
കൈമാറി . അകാലത്തില്‍ പൊലിഞ്ഞുപോയ തങ്ങളുടെ കൂട്ടുകാരുടെ കുടുംബ സാനിധ്യം
കൊണ്ട് ചടങ്ങു ശ്രെദ്ധേയമായി . ജാതിയുടെയും ,മതത്തിന്റെയും ,
രാഷ്രീയത്തിന്റെയും , ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതെ കലാലയത്തിലെ
കൂട്ടുകാര്‍ ഒന്നിച്ചു ഒരു കുടുംബത്തിന് കൈത്താങ്ങായത് ശ്രദ്ധേയം,
അഭിനന്ദനീയം , മാതൃകാപരം .
Thanks,
Bibu’

Exit mobile version