തെരുവുനായ ബൈക്കിന് കുറുകെ ചാടി അപകടം; യുവാവിന് ദാരുണമരണം; സുഹൃത്ത് ചികിത്സയില്‍

തിരുവനന്തപുരം: തെരുവ് നായ ബൈക്കിന് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്നത്തുകാല്‍, മൂവേരിക്കര റോഡരികത്ത് വീട്ടില്‍ ശോഭനയുടെ മകന്‍ എഎസ് അജിന്‍(25) ആണ് മരിച്ചത്.

അപകടമുണ്ടായത് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. അരുവിയോട് ജംഗ്ഷനില്‍ വച്ചാണ് നായ കുറുകേ ചാടിയത്. പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് തെറിച്ചുവീണ അജിന് തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

ALSO READ- കാമുകനെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ എംഡിഎംഎ കേസില്‍ കുടുക്കാന്‍ നോക്കി; വണ്ടന്‍മേട്ടിലെ കേസില്‍ ഒരാള്‍ കൂടി പിടിയില്‍

പിന്നീട് കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്കിന് ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു. അജിനോടൊപ്പം സഞ്ചരിക്കുകയായിരുന്ന സുഹൃത്ത് രാഹുലിനും പരിക്കേറ്റിട്ടുണ്ട്. മരിച്ച അജിന്റെ ഭാര്യ: നീതു, മകള്‍: യുവാന

Exit mobile version