തെരുവുപട്ടിയെ പേടിക്കാതെ കോട്ടയത്ത് മാവേലി ഇറങ്ങി കുതിരപ്പുറത്ത്

കോട്ടയം: തന്റെ പ്രജകളെ കാണാൻ കുടയും ചൂടി മാവേലി നടന്നാണ് വരുന്നതെങ്കിൽ ഇത്തവണ മാവേലി കുതിരപ്പുറത്തേറി വന്നു. തെരുവു പട്ടികളുടെ ആക്രമണം കലശലായ സാഹചര്യത്തിലാണ് ഇത്തവണ മാവേലി കുതിരപ്പുറത്തേറി വന്നത്. കോട്ടയത്ത് ഇറങ്ങിയ മാവേലിയാണ് വ്യത്യസ്തമായ രീതിയിൽ ഇറങ്ങിയത്.

‘ഡോക്ടറാകാൻ വിട്ട കൊച്ച് ഒരു പട്ടിയെയും കെട്ടിപ്പിടിച്ചോണ്ട് വന്നിരിക്കുന്നു’ വിമർശനങ്ങളെ തള്ളികളഞ്ഞ് ആര്യ, യുക്രൈനിലെ സൈറ മൂന്നാറിൽ ഹാപ്പി

തെരുവുപട്ടികളുടെ ആക്രമണം കൂടി വരുന്ന സാഹചര്യത്തിൽ കേരളത്തിൽ എന്തായാലും സെയ്ഫ് കുതിരപ്പുറത്തുള്ള യാത്രയാണെന്നാണ് ഈ മാവേലി പറയുന്നത്. ‘കുതിരപ്പുറത്തായതിനാൽ പട്ടിയെ പേടിക്കേണ്ട എന്നതാണ് ഒന്നാമത്തെ കാര്യം. നാട്ടുകാർ വാഹനങ്ങളിൽ ചീറിപ്പായുമ്പോൾ കുതിരപ്പുറത്ത് അങ്ങനെ കാഴ്ചകൾ കണ്ടു പോകുന്നതിനുമുണ്ടൊരു രസം.

വലിയ ചൂടോ വെയിലോ ഇല്ല. വല്ലപ്പോഴും വന്നു പോകുന്ന മഴ മാത്രം സൂക്ഷിച്ചാൽ മതി. ഓലക്കുടയുണ്ട്. എന്നാൽ കുടം കമഴ്ത്തും പോലുള്ള പെയ്ത്തിൽ ആകെ നനഞ്ഞൊലിക്കും. കുതിരസവാരി നടത്തുന്ന മാവേലിയെ കാണാനും സെൽഫി എടുക്കാനുമൊക്കെ കുട്ടികൾ എത്തുന്നുണ്ട്’- കോട്ടയം നഗരത്തിലൂടെ കുതിരപ്പുറത്ത് വന്ന വൈക്കം വെച്ചൂർ സ്വദേശി കലേഷ് പറയുന്നു. പുതിയ ലുക്ക് ഏതായാലും സൈബറിടത്ത് നിറഞ്ഞു കഴിഞ്ഞു.

Exit mobile version