ഇടിച്ചിട്ടിട്ട് നിർത്താതെ പോയി; ആ പേടി അലട്ടുന്നു, കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പരാതിയുമായി കുട്ടികൾ, ലൈസൻസ് റദാക്കിയേക്കും

ഇടുക്കി: ഇടിച്ചിട്ടിട്ട് നിർത്താതെ പോയ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ പരാതിയുമായി കുട്ടികൾ. മുരിക്കാശ്ശേരിയിൽ സ്‌കൂട്ടർ യാത്രികരായ അമ്മയേയും രണ്ട് കുട്ടികളേയും അപകടത്തിൽപ്പെടുത്തിയ ശേഷം നിർത്താതെ പോയതായി കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെയാണ് കുട്ടികൾ മാതാപിതക്കൾക്കൊപ്പം ഇടുക്കി ആർടിഒ ഓഫിസിൽ നേരിട്ടെത്തി പരാതി സമർപ്പിച്ചത്.

അഭിരാമിയ്ക്ക് പേവിഷബാധ: പൂനെ വൈറോളജി ലാബിന്റെ സ്ഥിരീകരിച്ചു

കഴിഞ്ഞ മാസം 29 ന് ആണ് ഇടുക്കി മുരിക്കാശേരിയിൽ സ്‌കൂട്ടർ യാത്രികരായ അമ്മയേയും രണ്ട് മക്കളേയും കെഎസ്ആർടിസി ബസ് ഇടിച്ചിട്ടത്. എന്നാൽ, അപകടത്തിന് ശേഷം കട്ടപ്പന റൂട്ടിൽ ഓടുന്ന ബസ് നിർത്താൻ ഡ്രൈവർ കൂട്ടാക്കിയില്ല. തുടർന്ന് നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ നേരിയ പരിക്കുകൾ മാത്രമാണുണ്ടായത്.

അതേസമയം, അപകടത്തിൽ ഭയന്ന തങ്ങൾക്ക് സ്‌കൂളിൽ പോകാനോ പരീക്ഷ എഴുതാനോ കഴിയുന്നില്ലാ എന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇവർ പരാതിയിൽ പറയുന്നു. തുടർന്ന് ഡ്രൈവറോഡ് നാളെ ഹാജരാകാൻ ആർ.ടി.ഒ. ആർ രമണൻ നിർദ്ദേശിച്ചു. വിശദീകരണം തൃപ്തികരമല്ലങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ആർടിഒ അറിയിച്ചു.

Exit mobile version