കൊവിഡ് ഡ്യൂട്ടിക്കിടെ ഭർത്താവ് അപകടത്തിൽ മരിച്ചു; ലഭിച്ച ധനസഹായം മറ്റുള്ള രോഗികളുടെ ചികിത്സയ്ക്കായി നൽകി ഷൈമ, നന്മമനസിന് നിറകൈയ്യടി

ആലപ്പുഴ: കോവിഡ് ഡ്യൂട്ടിക്കിടെ അപകടത്തിൽമരിച്ച ഭർത്താവ് ശിഹാബിനു ലഭിച്ച സഹായധനം മറ്റുള്ള രോഗികളുടെ ചികിത്സയ്ക്കായി നൽകി ഭാര്യ ഷൈമ ശിഹാബ്. ഈ നന്മ നിറഞ്ഞ മനസിനെ വാഴ്ത്തുകയാണ് ഇന്ന് നാടും നാട്ടുകാരും. ആലപ്പുഴ അവലൂക്കുന്ന് വാർഡ് സ്വദേശിനിയാണ് ഷൈമ.

വിവാഹവീട്ടിൽ നിന്നും മോഷണം പോയ സ്വർണം ഒരു തരി പോലും നഷ്ടപ്പെടാതെ ഫ്‌ളഷ് ടാങ്കിൽ; 28 പവൻ ആരാണ് കൊണ്ടിട്ടത്: തേടി പോലീസ്

ഹരിപ്പാട് ആശുപത്രിയിൽനിന്നു കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴായിരുന്നു ശിഹാബിന് അപകടം സംഭവിച്ചത്. നാട്ടുകാരുടെ കൂട്ടായ്മ ചികിത്സയ്ക്കായി പണം സ്വരൂപിച്ചെങ്കിലും ശിഹാബ് മരണത്തിന് കീഴടങ്ങി.

ഇതിന് പിന്നാലെ ലഭിച്ച തുക ആലപ്പുഴയിലെ മറ്റുള്ള രോഗികൾക്കായി വീതിച്ചുനൽകാൻ ഷൈമ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ആലപ്പുഴ വട്ടയാൽ സ്വദേശി ഹാരിസിന്റെ ചികിത്സയ്ക്കായി ആറുലക്ഷം രൂപ സമിതി ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്റെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം കൈമാറി.

‘ചികിത്സയ്ക്കായി നാട്ടുകാർ നൽകിയ പണമാണിത്. നിർഭാഗ്യവശാൽ ഞങ്ങൾക്ക് ഇത് ഉപകാരപ്പെട്ടില്ല. ചികിത്സയ്ക്കു ബുദ്ധിമുട്ടുന്ന മറ്റുള്ള രോഗികൾക്കെങ്കിലും ഉപകാരപ്പെടട്ടെ’-ഷൈമ പറഞ്ഞു. ഹാരിസ് അവലൂക്കുന്ന്, കബീർ വലിയകുളം, ഷൈമയുടെ പിതാവ് കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version