കൃഷിക്കാരന്‍ ജയറാം, അഭിമാന നിമിഷം: സംസ്ഥാന കൃഷി വകുപ്പിന്റെ ആദരം ഏറ്റുവാങ്ങി താരം

തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പിന്റെ ആദരം ഏറ്റുവാങ്ങി നടന്‍ ജയറാം. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ ആദരിച്ചു. ഈ വര്‍ഷത്തെ കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ജയറാമിന് പ്രത്യേക ആദരം നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു.

പത്മശ്രീ ലഭിച്ചതിനും അപ്പുറമുള്ള സന്തോഷവും അഭിമാനവുമാണ് അവാര്‍ഡ് സ്വീകരിച്ച് ജയറാം പറഞ്ഞു. തനിക്ക് ലഭിച്ച അംഗീകാരം കൂടുതല്‍ പേര്‍ക്ക് കൃഷിയിലേക്ക് എത്താന്‍ പ്രചോദനം ആകുന്നെങ്കില്‍ അതാകും ചാരിതാര്‍ഥ്യം നല്‍കുന്നതെന്നും ജയറാം പറഞ്ഞു.

‘ഏറെ സന്തോഷിക്കുന്ന അഭിമാനിക്കുന്ന നിമിഷമാണ്..കൃഷിക്കാരന്‍ ജയറാം….കേരള സര്‍ക്കാരിന് . കൃഷി വകുപ്പിന്…നന്ദി ….നാട്ടുകാരായ എല്ലാവര്‍കും…എന്നെ സഹായിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് നന്ദി’യെന്നും ജയറാം ഫേസ്ബുക്കില്‍ കുറിച്ചു.

പെരുമ്പാവൂരിലെ തോട്ടുവയില്‍ ജയറാമിന്റെ ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദരം നല്‍കിയത്. അറുപതോളം പശുക്കളാണ് തോട്ടുവയില്‍ ജയറാമിന്റെ ‘ആനന്ദ് ഫാമില്‍’ ഉള്ളത്. തോട്ടുവയിലെ അഞ്ചരയേക്കറോളം വരുന്ന സ്ഥലത്ത് 10 വര്‍ഷം മുന്‍പ് 5 പശുക്കളുമായാണു ഫാം തുടങ്ങിയത്.

Exit mobile version