കുട്ടിയെ ആഞ്ഞുകൊത്താൻ പത്തിവിടർത്തി മൂര്‍ഖന്‍ പാമ്പ്; ഓടിയെത്തി രക്ഷകയായി അമ്മ, മുൾമുനയിൽ നിർത്തി വീഡിയോ

snake bite | Bignewslive

വീടിന്റെ പടിക്കെട്ടിന് അരികിലൂടെ ഇഴഞ്ഞുപോയ പാമ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട ഒരു കുട്ടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കുട്ടിയുടെ രക്ഷകയായി എത്തിയതാകട്ടെ സ്വന്തം അമ്മയും. ബിജുകുമാര്‍ ചെട്ടിക്കുളങ്ങരയാണ് വീഡിയോ വേള്‍ഡ് മലയാളി സര്‍ക്കിള്‍ ഗ്രൂപ്പില്‍ പങ്കുവെച്ചത്. അതേസമയം, സംഭവം നടന്നത് എവിടെ നിന്ന് വ്യക്തമല്ല.

പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ആസം സ്വദേശി മരിച്ചു; സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ ആശങ്കയില്‍

അമ്മയും കുട്ടിയും വീടിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. കൂറ്റൻ മൂർഖനിൽ നിന്നാണ് കുട്ടി അഭുതകരമായി രക്ഷപെടുന്നത്. വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ കുട്ടി പാമ്പിന് തൊട്ടരികിലൂടെ നടക്കുന്നത് വീഡിയോയിൽ കാണാം.

പാമ്പിനെ കണ്ടതും അവൻ തിരികെ അമ്മയ്ക്ക് അരികിലേക്ക് ഓടാൻ ശ്രമിക്കുന്നതും കാണാം. ഈ സമയം പാമ്പ് പത്തിവിടർത്തി ആക്രമിക്കാൻ ഒരുങ്ങവെ അമ്മ ഓടിയെത്തി മകനെ എടുത്തു മാറ്റി. അവസരോചിതമായ ഇടപെടലിലാണ് കുട്ടി ജീവിതത്തിലേയ്ക്ക് തിരികെ എത്തിയത്. ആകാംക്ഷയുടെയും ഭീതിയുടെയും മുൾമുനിയിൽ നിർത്തുന്ന വിഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

Exit mobile version