രാത്രി നിഗൂഢ വനത്തിലൂടെ യാത്ര ചെയ്യാം; ജംഗിൾ സഫാരി ആരംഭിച്ച് കെഎസ്ആർടിസി

സുൽത്താൻ ബത്തേരി: നിങ്ങൾ രാത്രി യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണോ? എന്നാലിതാ നൈറ്റ് ജംഗിൾ സഫാരിയുമായി കെഎസ്ആർടിസി എത്തുന്നു.

വിനോദ സഞ്ചാരികൾക്കായി വയനാട് ജില്ലയിലാണ് കെഎസ്ആർടിസി നൈറ്റ് ജംഗിൾ സഫാരിയുമായി എത്തുന്നത്. മുത്തങ്ങ പുൽപ്പള്ളി റൂട്ടിൽ വനപാതയിലൂടെ അറുപതു കിലോമീറ്റർ ദൂരത്തിലാണ് സർവീസ്. സുൽത്താൻ ബത്തേരി ഡിപ്പോയാണ് സർവീസ് ഓപ്പറേറ്റ് ചെയ്യുക.

മരുമകളെ കൊലപ്പെടുത്തി, വെട്ടിയ തലയുമായി അമ്മായിഅമ്മ പൊലീസ് സ്റ്റേഷനിലെത്തി

സഞ്ചാരികൾക്ക് രാത്രികാല വന യാത്രയാണ് നൈറ്റ് ജംഗിൾ സഫാരി നൽകുക. ബത്തേരി ഡിപ്പോയിൽ നിന്നു തുടങ്ങുന്ന യാത്ര പുൽപ്പള്ളി, മൂലങ്കാവ്, വടക്കനാട്, വള്ളുവാടി വഴി 60 കിലോമീറ്റർ ദൂരത്തിലാണ്. വൈകുന്നേരം 6 മുതൽ രാത്രി 10 വരെയാണ് സർവീസ്. ഒരാളിൽ നിന്ന് 300 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക.

Exit mobile version