ആരും കൊതിക്കുന്ന ഐഎഫ്എസ് കരസ്ഥമാക്കിയ റോജ എസ് രാജൻ, തന്റെ സിവിൽ സർവീസ് തയ്യാറെടുപ്പുകൾ വെബ്ബിനാറിലൂടെ പങ്കുവെയ്ക്കുന്നു; ആർക്കും പങ്കെടുക്കാൻ അവസരം

തിരുവനന്തപുരം: ചിലർ അങ്ങനെയാണ്, സ്വന്തം കാര്യം മാത്രം നോക്കി പോകില്ല, ആരും കൊതിക്കുന്ന നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും, തനിക്കൊപ്പം മറ്റുള്ളവരെ കൂടി കൈപിടിച്ച് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരിൽ ഒരാളാണ് റോജ എസ് രാജൻ.
സിവിൽ സർവീസിൽ 108ാമത്തെ ഉയർന്ന റാങ്ക് വാങ്ങി, ഐഎഎസ്, ഐപിഎസ് പോലെ തന്നെ, ഏറ്റവും മികച്ച സർവീസുകളിൽ ഒന്നായ ഇന്ത്യൻ ഫോറിൻ സർവീസിൽ എത്തിയ മലയാളികളുടെ അഭിമാനമായ റോജ എസ് രാജൻ, താൻ നടന്നു വന്ന വഴികളെ കുറിച്ച് മനസ്സ് തുറക്കുകയാണ് .

സിവിൽ സർവീസസ് വിജയികളായ റോജ എസ് രാജനും ആതിര എസ് കുമാറും

സ്വപ്‌ന ലക്ഷ്യമായ ഐഎഎസും ഐപിഎസും ഐഎഫ്എസും നേടണമെങ്കിൽ അശ്രാന്തമായ പരിശ്രമവും നിരന്തരമായ പഠനവും വേണമെന്ന് സിവിൽ സർവീസ് കരസ്ഥമാക്കാൻ ശ്രമിക്കുന്ന ഓരോരുത്തർക്കുമറിയാം. ചുരുങ്ങിയ സമയത്തിനുള്ളിൽ ജീവിത ലക്ഷ്യമായ ഈ പരീക്ഷ എഴുതിയെടുക്കാൻ, സിവിൽ സർവീസ് കരസ്ഥമാക്കിയവർ ഗൈഡ് ചെയ്യാൻ ഉണ്ടാവുക എന്ന് പറഞ്ഞാൽ അത് ഏറ്റവും ആശ്വാസവും, ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനുള്ള കരുത്തുമാണ്.

തിരുവനന്തപുരത്തെ iLearn IAS ആണ് നിലവിൽ സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കും IAS ഉം IPS ഉം IFS ഉം നേടാൻ ആഗ്രഹിക്കുന്നവർക്കുമായി, iLearn IAS ലെ മുൻ വിദ്യാർത്ഥി കൂടിയായ റോജ എസ് രാജനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ‘zoom live’ വെബ്ബിനാർ സംഘടിപ്പിക്കുന്നത്.

ALSO READ- ഐഎഎസ് നേടാന്‍ കേരളത്തില്‍ നിന്നും മാത്രം പതിനായിരം പേര്‍, പരിശീലനം നേടാന്‍ ഇപ്പോഴും അവസരം

സിവിൽ സർവീസ് നേടാൻ താൻ എടുത്ത പ്രിപ്പറേഷനുകളെ കുറിച്ചും ,അവലംഭിച്ച മാർഗങ്ങളെ കുറിച്ചും റോജ ഈ വെബ്ബിനാറിൽ ഉദ്യോഗാർത്ഥികളോട് സംസാരിക്കും .റോജ പങ്കെടുക്കുന്ന വെബ്ബിനാറിനെ വളരെ ആവേശത്തോടെയാണ് സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾ നോക്കി കാണുന്നത്.

ആർക്കും സൗജന്യമായി പങ്കെടുക്കാവുന്ന ഈ വെബ്ബിനാറിൽ മുൻകൂട്ടി രജിസ്‌ട്രേഷൻ ആവശ്യമാണെന്ന് iLearn IAS അധികൃതർ ബിഗ്ന്യൂസ് ലൈവിനോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാവുന്ന
കോൺടാക്റ്റ് നമ്പർ : +918089166792
രജിസ്‌ട്രേഷൻ ചെയ്യാനുള്ള ലിങ്ക് :

https://forms.gle/DV4Po9dhUVp5LQeL7

Exit mobile version